കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ഗോട്ട് ഇരട്ടകൊലപാതകം; അന്വേഷണം സിപിഎം നേതാക്കളിലേക്ക്, അഞ്ചാംനാള്‍ ഉദ്യോഗസ്ഥനെ മാറ്റി

Google Oneindia Malayalam News

കാസര്‍ഗോഡ്: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ്പി വിഎം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.

Xk

അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് എസ്പി മുഹമ്മദ് റഫീഖിനെ മാറ്റിയത്. ഇദ്ദേഹത്തെ എറണാകുളത്തേക്കാണ് മാറ്റിയത്. കാസര്‍ഗോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടിപി രഞ്ജിത്തിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീങ്ങിയതോടെയാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്ന് ആരോപണമുണ്ട്.

കേസില്‍ അറസ്റ്റിലായ എ പീതാംബരന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. കൂടുതല്‍ സിപിഎം നേതാക്കള്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം പറയുന്നു.

ബിന്‍ലാദന്റെ മകന് പത്ത് ലക്ഷം ഡോളര്‍ വില; പൗരത്വം റദ്ദാക്കി സൗദി അറേബ്യ, വളരുന്ന 'ഭീകരവാദി'ബിന്‍ലാദന്റെ മകന് പത്ത് ലക്ഷം ഡോളര്‍ വില; പൗരത്വം റദ്ദാക്കി സൗദി അറേബ്യ, വളരുന്ന 'ഭീകരവാദി'

ഇക്കാര്യം വ്യക്തമാക്കി അവര്‍ പോലീസ് മേധാവിക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ സംഘം പരിഗണിക്കാതെ പോകുന്ന കാര്യങ്ങള്‍ അവര്‍ പരാതിയില്‍ സൂചിപ്പിച്ചു. സിബിഐ അന്വേഷിക്കണമെന്നാണ് ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കളുടെ ആവശ്യം.

കൊലപാതവുമായി ബന്ധമുള്ള ചിലര്‍ രാജ്യം വിട്ടിട്ടുണ്ട്. പ്രതികളുമായി ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ചര്‍ച്ച നടത്തിയിരുന്നു. ശാസ്ത ഗംഗാദരന്റെ പങ്ക് അന്വേഷിച്ചില്ല- തുടങ്ങിയ കാര്യങ്ങളാണ് പോലീസ് മേധാവിക്ക് സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

English summary
Kasargod Periya Murder Case: Inquiry Officer Removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X