ബിഷപ്പ് പങ്കെടുക്കുന്ന പരിപാടിയിൽ സ്ലീവ് ലെസ് വസ്ത്രം ധരിയ്ക്കരുതെന്ന് !!!
അന്താരാഷ്ട്ര വനിതാ ദിവത്തിലുണ്ടായ അനുഭവം സംവിധായിക തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
തിരുവനന്തപുരം: ബിഷപ്പ് പങ്കെടുക്കുന്ന പരിപാടിയില്‍ വനിതാ സംവിധായകയോട് കയ്യില്ലാത്ത വസ്ത്രം ധരിച്ച് വരരുതെന്ന് സംഘാടകര്‍ നിര്‍ദ്ദേശിച്ചതായി പരാതി. അന്താരാഷ്ട്ര വനിതാ ദിവത്തിലുണ്ടായ അനുഭവം സംവിധായിക തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
യാഥാസ്ഥിതികനായ ബിഷപ്പിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് പറഞ്ഞാണ് സംഘാടകര്‍ സിനിമാപ്രവര്‍ത്തകയായ ശ്രുതി നമ്പൂതിരിയുടെ വസ്ത്രധാരണത്തിന് പരിധി നിശ്ചയിച്ചത്.

ഒരു ചാരിറ്റി ഗ്രൂപ്പ് അവരുടെ വിമണ്‍സ് ഡേ പരിപാടിയുടെ അതിഥിയായി പങ്കെടുക്കാനാണ് ശ്രുതി നമ്പൂതിരിയെ ക്ഷണിച്ചത്. നോട്ടീസ് പ്രിന്റ് ചെയ്യാനായി ഒരു ഹൈറെസലൂഷന്‍ ഫോട്ടോയും ആവശ്യപ്പെട്ടുവെന്ന് ശ്രുതി നമ്പൂതിരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പെട്ടന്ന് ഫോട്ടോ വേണം എന്ന് ആവശ്യപ്പെട്ടത് കൊണ്ട് ശ്രുതിയുടെ ഫോണില്‍ ഉണ്ടായിരുന്നു ഒരു ഹൈറെസലൂഷന്‍ ഫോട്ടോ ആണ് ഇ മെയില്‍ ചെയ്ത് നല്‍കിയത്. സ്ലീവ് ലെസ് ടോപ്പ് ഇട്ട് നില്ക്കുന്ന ഫോട്ടോ ആയിരുന്നു അത്.

ശ്രുതി നമ്പൂതിരിയുടെ മുഖം ടൈറ്റ് ക്രോപ്പ് ചെയ്ത നിലയില്‍ ഉപയോഗിച്ച പോസ്റ്ററിന് ഒപ്പം സംഘാടകയുടെ ഒരു മെസേജും വന്നു.

പരിപാടിയില്‍ ബിഷപ്പ് പങ്കെടുക്കന്നുണ്ടെന്നും അതിനാല്‍ സ്ലീവ് ലെസ് വസ്ത്രം ഇട്ട് പരിപാടിയ്ക്ക് എത്തരുതെന്നും ആയിരുന്നു മെസേജില്‍ ഉണ്ടായിരുന്നു. യാഥാസ്ഥിതികനായ ബിഷപ്പിന് അത് ഇഷ്ടപ്പെട്ടേയ്ക്കില്ലെന്ന കാരണമാണ് സംഘാടക ചൂണ്ടി കാട്ടിയത്.
വനിതാദിനത്തില്‍ പോലും സ്ത്രീകളുടെ വസ്ത്രധാരണത്തിന് പരിധി നിശ്ചയിക്കുന്ന നിങ്ങള്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു ശ്രുതി നല്കിയ മറുപടി.
ശ്രുതി നന്പൂതിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിയ്ക്കാം...
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications