ടിപി കേസ് പ്രതികള്‍ അപമര്യാദയായി പെരുമാറുന്നു
തൃശ്ശൂര്‍: ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ ജയില്‍ച്ചട്ട നിയമലംഘനത്തിന് കേസെടുത്തു. ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം വിയ്യൂര്‍ പൊലീസാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒമ്പത് പ്രതികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജയിലിലെ അച്ചടക്കം പാലിക്കുന്നില്ലെന്നും വാര്‍ഡന്മാരോട് മോശമായി പെരുമാറുന്നെന്നും കാണിച്ചാണ് കേസ്. വ്യാഴാഴ്ച രാത്രി ജയിലെത്തിയതു മുതല്‍ പ്രതികള്‍ ജയില്ല്‍ അച്ചടക്ക ലംഘനം നടത്തി എന്നാണ് പരാതി. അധികൃതര്‍ക്കുനേരെ തട്ടിക്കയറുകയും അവരെ കയ്യേറ്റ ചെയ്യുകയും ചെയ്തു. ജയിലില്‍ മുദ്രാവാക്യം വിളിച്ചെന്നും പരാതിയില്‍ പറയുന്നു.

അതേ സമയം, ജയില്‍ അധികൃതര്‍ പ്രതികളെ മര്‍ദ്ദിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൂടാതെ സിപിഎം എല്‍എ മാര്‍ ഇവരെ ജയിലില്‍ സന്ദര്‍ശിക്കുകയുമുണ്ടായി.
ജയില്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് വിയ്യൂര്‍ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തി പരിശോധന നടത്തുമെന്നാണ് സൂചന. അതേസമയം, മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഒമ്പത് പ്രതികളെയും തിരികെ ജയിലില്‍ കൊണ്ടുവരും. ഇതില്‍ കേള്‍വിക്കുറവുണ്ടെന്നറിയിച്ച ഷാഫിയെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കും.












Click it and Unblock the Notifications