Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയഗാനത്തെ അപമാനിച്ച കേസില്‍ സല്‍മാന് ജാമ്യം

കൊച്ചി: ദേശീയഗാനത്തെ അപമാനിച്ചു എന്നകേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിക്ക് ഒടുവില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം നിള തീയേറ്ററില്‍ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം അവതരിപ്പിച്ചപ്പോള്‍ കൂവി വിളിച്ച സല്‍മാന്‍ എന്ന വിദ്യാര്‍ത്ഥിയെ ആയിരുന്നു പോലീസ് രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തത്.

ഒരു മാസം മുമ്പാണ് സല്‍മാനെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇത്രനാളും ജാമ്യം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Salman

ആഗസ്റ്റ് 18 നാണ് സല്‍മാനും സംഘവും തീയേറ്ററില്‍ ദേശീയഗാനത്തെ അപമാനിച്ചതായി ആരോപണം ഉയര്‍ന്നത്. ഫേസ്ബുക്കിലും സല്‍മാനും സുഹൃത്തുക്കളും ദേശീയ ഗാനത്തെ അപമാനിച്ചതായി കാണിച്ചായിരുന്നു പരാതി. തീയേറ്ററില്‍ സിനിമ കാണാനെത്തിയ രണ്ട് പേരാണ് പരാതി നല്‍കിയത്.

ഐപിസി 124, ഐടി ആക്ട് രാജ്യദ്രോഹക്കുറ്റം എന്നിവ പ്രകാരമാണ് സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ദേശീയഗാനം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടോ, അങ്ങനെയെങ്കില്‍ അതിനെ ദേശീയഗാനമായിത്തന്നെ പരിഗണിക്കേണ്ടതുണ്ടോ തുടങ്ങിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും സല്‍മാന്റെ അറസ്റ്റ് വഴിവച്ചു.

പക്ഷേ സല്‍മാന് ജാമ്യം നിഷേധിച്ചതാണ് സംഭവത്തിന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിക്കൊടുത്തത്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ ചാപ്റ്റര്‍ സര്‍ക്കാരിന് കത്തെഴുതുക പോലും ഉണ്ടായി. ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളില്‍ സല്‍മാനെ അനൂകൂലിച്ചും എതിര്‍ത്തും വലിയ ആശയ സംഘര്‍ഷങ്ങള്‍ നടന്നു. ഫേസ്ബുക്കില്‍ സല്‍മാന്റെ മോചനത്തിന് വേണ്ടി കാമ്പയിനുകളും തുടങ്ങിയിരുന്നു.

ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി പ്രകാശ് കാരാട്ട് ദേശാഭിമാനി പത്രത്തില്‍ സല്‍മാന്റെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് ലേഖനം എഴുതി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ബിആര്‍പി ഭാസ്‌കറും സല്‍മാന്‍ വിഷയത്തില്‍ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+