പശുവിനേയും ഹിന്ദു ദൈവങ്ങളേയും അപമാനിച്ചുവെന്ന്; യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കാഞ്ഞങ്ങാട്: പശുവിനെ അപമാനിച്ചു എന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. കാഞ്ഞങ്ങാട് ആണ് സംഭവം. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍.
ബിജെപി പ്രവര്‍ത്തകനായ പുന്നക്കുന്ന് സ്വദേശി ചന്ദ്രന് ആണ് പരാതിക്കാരന്. പുന്നക്കുന്ന് സ്വദേശിയായ സാജന് ജോസഫിനെതിരെ ആണ് പരാതി. ചന്ദ്രന്റെ പരാതിയില്‍ പോലീസ് 153എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ ചായക്കടയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കേസില്‍ എത്തിയത്. ചായ കുടിക്കവേ, പാല് കുടിക്കാന്‍ പാടില്ലെന്നും അത് ഗോമാതാവാണെന്ന് സാജന് ജോസഫ് പറഞ്ഞു എന്നും തുടര്‍ന്ന് തന്നെ അധിക്ഷേപിച്ചു എന്നും ആണ് പരാതിയില്‍ പറയുന്നത്. ശ്രീരാമനും ശ്രീകൃഷ്ണനും ദൈവങ്ങളല്ലെന്നും ഹിന്ദുത്വം ഉത്തരേന്ത്യയില്‍ മതിയെന്നും പറഞ്ഞു. ഇവിടെ കളിച്ചാല്‍ ഒരു ഹിന്ദുവിന്റെ മക്കളേയും വെറുതേ വിടില്ലെന്നും സാജന് ജോസഫ് പറഞ്ഞു എന്നാണ് പരാതിയില്‍ പറയുന്നത്.
ഇതിനിടെ ചായ ഗ്ലാസ്സ് ഉപയോഗിച്ച് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നും ചന്ദ്രന് ആരോപിക്കുന്നുണ്ട്. വര്‍ഗ്ഗീയ വിദ്വേഷം ലക്ഷ്യം വച്ചായിരുന്നു സാജന് ജോസഫിന്റെ പ്രവൃത്തി എന്നാണ് പരാതിയില്‍ പറയുന്നത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്കായിരുന്നു ചന്ദ്രന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാജന് ജോസഫിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുക്കുകയായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications