കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിനേയും ഹിന്ദു ദൈവങ്ങളേയും അപമാനിച്ചുവെന്ന്; യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Google Oneindia Malayalam News

കാഞ്ഞങ്ങാട്: പശുവിനെ അപമാനിച്ചു എന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. കാഞ്ഞങ്ങാട് ആണ് സംഭവം. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍.

ബിജെപി പ്രവര്‍ത്തകനായ പുന്നക്കുന്ന് സ്വദേശി ചന്ദ്രന്‍ ആണ് പരാതിക്കാരന്‍. പുന്നക്കുന്ന് സ്വദേശിയായ സാജന്‍ ജോസഫിനെതിരെ ആണ് പരാതി. ചന്ദ്രന്റെ പരാതിയില്‍ പോലീസ് 153എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Cow

കഴിഞ്ഞ ദിവസം രാവിലെ ചായക്കടയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കേസില്‍ എത്തിയത്. ചായ കുടിക്കവേ, പാല്‍ കുടിക്കാന്‍ പാടില്ലെന്നും അത് ഗോമാതാവാണെന്ന് സാജന്‍ ജോസഫ് പറഞ്ഞു എന്നും തുടര്‍ന്ന് തന്നെ അധിക്ഷേപിച്ചു എന്നും ആണ് പരാതിയില്‍ പറയുന്നത്. ശ്രീരാമനും ശ്രീകൃഷ്ണനും ദൈവങ്ങളല്ലെന്നും ഹിന്ദുത്വം ഉത്തരേന്ത്യയില്‍ മതിയെന്നും പറഞ്ഞു. ഇവിടെ കളിച്ചാല്‍ ഒരു ഹിന്ദുവിന്റെ മക്കളേയും വെറുതേ വിടില്ലെന്നും സാജന്‍ ജോസഫ് പറഞ്ഞു എന്നാണ് പരാതിയില്‍ പറയുന്നത്.

ഇതിനിടെ ചായ ഗ്ലാസ്സ് ഉപയോഗിച്ച് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നും ചന്ദ്രന്‍ ആരോപിക്കുന്നുണ്ട്. വര്‍ഗ്ഗീയ വിദ്വേഷം ലക്ഷ്യം വച്ചായിരുന്നു സാജന്‍ ജോസഫിന്റെ പ്രവൃത്തി എന്നാണ് പരാതിയില്‍ പറയുന്നത്.

കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്കായിരുന്നു ചന്ദ്രന്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാജന്‍ ജോസഫിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുക്കുകയായിരുന്നു.

English summary
Insulted Cow and Hindu Gods: Police registers case against youth on complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X