നിരഞ്ജനെ അപമാനിച്ച് ഫെസ്ബുക്ക് പോസ്റ്റ്: അവന്‍വറിനെതിരെ രാജ്യദ്രോഹക്കുറ്റം... പാഠംപഠിയ്ക്കണം
മലപ്പുറം: ധീര രക്തസാക്ഷിയായ ലെഫ്റ്റന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട മലപ്പുറം സ്വദേശിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഫേസ്ബുക്കില്‍ എന്തും പറയാമെന്ന് കരുതുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണിത്.
മലപ്പുറം ചെമ്മന്‍കടവ് സ്വദേശി അനു അന്‍വര്‍ ന്നെ അന്‍വറാണ് നിരഞ്ജന്‍ കുമാറിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. മാധ്യമം പത്രത്തിലെ മാധ്യമ പ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് ഇയാള്‍ ഇതെല്ലാം ചെയ്തത്.
കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജ് തുടങ്ങിയവരും ഇങ്ങനെ തന്നെ ആയിരുന്നു. പിടിയ്ക്കപ്പെടില്ലെന്ന ഉറപ്പില്‍ ഫേസ്ബുക്കില്‍ ഇരുന്ന് കാണിച്ചുകൂട്ടിയ അതിക്രമങ്ങള്‍ അത്രയേറെ ആയിരുന്നല്ലോ....

റേഷന്‍കടയില്‍
മലപ്പുറം കോഡൂരിലെ ഒരു റേഷന്‍കടിലെ ജീവനക്കാരനാണ് അറസ്റ്റിലായ അന്‍വര്‍. മാധ്യമം പത്രത്തിലെജീവനക്കാരന്‍ എന്നപേരിലാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

പരാതി നല്‍കിയത്
മാധ്യമത്തിലെ മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജനെ അവഹേളിച്ചു എന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ സാഹചര്യത്തില്‍ മാധ്യമം ദിനപത്രം തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്.

ചെറിയ കേസ് അല്ല
രാജ്യദ്രോഹത്തിനാണ് അന്‍വറിനെതിരെ കേസ് എടുത്തിരിയ്ക്കുന്നത്. എന്നാല്‍ അന്‍വര്‍ ചെയ്ത കുറ്റം രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുമോ എന്ന രീതിയില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

പുലര്‍ച്ചെ അറസ്റ്റ്
വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ പുലര്‍ച്ചെ രണ്ടരയ്ക്ക് എത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അത്ര നല്ലതല്ല ഫേസ്ബുക്ക്?
ഫേസ്ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തുന്നതില്‍ തെറ്റൊന്നും ഇല്ല. എന്നാല്‍ പൊതു മധ്യത്തില്‍ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പറഞ്ഞാലും ശിക്ഷ കിട്ടും എന്നതിന്റെ തെളിവാണീ സംഭവം.

'ഒരു ശല്യം ഒഴിവായി'
പത്താന്‍കോട്ട് ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനെ അവഹേളിച്ച് അന്‍വ്ര്# ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 'ഒരു ശല്യം ഒഴിവായി' എന്നായിരുന്നു പോസ്റ്റ്.

കൊച്ചു സുന്ദരികള്‍
ഫേസ്ബുക്കിന്റെ ദുരുപയോഗം ജയിലറയിലേയ്ക്ക് നയിച്ച സംഭവം തന്നെ ആയിരുന്നു 'കൊച്ചു സുന്ദരികള്‍' എന്ന ഫേസ്ബുക്ക് പേജും. പിടിയ്ക്കപ്പെടില്ലെന്ന് കരുതിയ അഡ്മിനും കൂട്ടരും പോലീസിന്റെ പിടിയിലായി.

ഉപയോഗിയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കണം
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ ഫേസ്ബുക്കില്‍ എന്തെങ്കിലും പറയുമ്പോള്‍ അതിന് വലിയ പ്രത്യാഘാതങ്ങളുണ്ടാകും.












Click it and Unblock the Notifications