മഞ്ജുവാര്യർക്കും ശൈലജയ്ക്കുമെതിരായ അധിക്ഷേപം അംഗീകരിക്കാന്‍ പറ്റാത്തത്: മന്ത്രി ആർ ബിന്ദു
കോഴിക്കോട്: പൊതുരംഗത്തുള്ള സ്ത്രീകളെയാകെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് വടകരയിലെ ആർഎംപി നേതാവിൻ്റെ പ്രസ്താവനയെന്ന് മന്ത്രി ആർ ബിന്ദു. സ്ത്രീസമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജുവാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഉടനീളം കെ കെ ശൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമായിരിക്കുകയാണ് ഇതുവഴിയെന്നും മന്ത്രി പറയുന്നു.
രാഷ്ട്രീയത്തിലായാലും മറ്റു പൊതുപ്രവർത്തനത്തിലായാലും കലാരംഗത്തായാലും സ്ത്രീകളെ അശ്ലീലധ്വനിയോടെ മാത്രം കാണുന്ന മാനസികനിലയാണിത്. അത്തരം മാനസികാവസ്ഥകളിൽ മാറ്റം വരുത്തിയേ തീരൂ. ലിംഗനീതിയുടെ രാഷ്ട്രീയത്തിന് വിലകൽപ്പിക്കുന്നുണ്ടെങ്കിൽ ഈയവസരത്തിൽ തിരുത്തൽ ശക്തികളായാണ് കെ കെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം നിൽക്കേണ്ടത്. ന്യായീകരിക്കുകയല്ല, മറിച്ച് തെറ്റു തിരുത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ആർ എം പി നേതാവ് കെ എസ് ഹരിഹരൻ
ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും ഉദ്ധരിച്ചു നടത്തിയ സ്ത്രീവിരുദ്ധ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വടകരയിൽ യു ഡി എഫിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വെച്ചാണ് ഏറ്റവും മോശമായ രീതിയിൽ കേരളത്തിന്റെ പ്രിയപ്പെട്ട ശൈലജ ടീച്ചറേയും അഭിനേത്രി മഞ്ജു വാര്യരെയും അപമാനിക്കുന്ന സംസാരം ആർ എം പി നേതാവ് കെ എസ് ഹരിഹരന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ടീച്ചറെ ബോഡി ഷേയ്മിങ് നടത്തുന്നതിന് വേണ്ടി മഞ്ജു വാര്യരുടെ പേര് അശ്ലീല ചുവയോടെ ഉപയോഗിക്കുകയാണ് ഹരിഹരൻ ചെയ്തതെന്നും സംഘടന കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വടകര പാർലിമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, കെ കെ രമ, പി എം എ സലാം തുടങ്ങി നിരവധി യു ഡി എഫ് നേതാക്കൾ ഉണ്ടായിരുന്നിട്ടും ഹരിഹരൻ നടത്തിയ അശ്ലീല പരാമർശം തിരുത്തുന്നതിനു പകരം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.
തെരഞ്ഞെടുപ്പ് കാലത്താകെ യു ഡി എഫ് സൈബർ രംഗത്തും അല്ലാതെയും നടത്തി വന്ന സ്ത്രീ വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ സംഭവം. കേരളം ഇഷ്ടപ്പെടുന്ന രണ്ട് സ്ത്രീ വ്യക്തിത്വങ്ങളെ കുറിച്ച് പോലും മ്ലേച്ഛകരമായ രീതിയിൽ ചിന്തിക്കാൻ സാധിക്കുന്ന ഇത്തരം മനുഷ്യർക്കിടയിൽ ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. ഇത് കേവലം രണ്ട് സ്ത്രീകൾക്കെതിരായ പരാമർശമായി ഒതുക്കി കാണാൻ സാധിക്കില്ല. സ്ത്രീസമൂഹത്തെയാകെ അധിക്ഷേപിച്ച
കെ എസ് ഹരിഹരനെതിരെ മാതൃകപരമായ നിയമനടപടി സ്വീകരിക്കണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെടുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications