കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുനാടന്‍ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ്; ചികിത്സാ രേഖയോ എഫ്‌ഐആറോ ഹാജരാക്കിയാല്‍ ആനുകൂല്യങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍മാരെ(എന്‍ഫോഴ്സ്മെന്റ്) സമീപിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ചികിത്സ ആവശ്യമായി വരികയോ അപകടങ്ങള്‍ക്കിരയാവുകയോ ചെയ്താല്‍ ചികിത്സാരേഖകളോ എഫ്ഐആറോ ഹാജരാക്കിയാല്‍ ആനുകൂല്യങ്ങള്‍ നല്‍കും. രേഖകള്‍ അതത് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്)മാര്‍ക്ക് സമര്‍പ്പിക്കണം.

ശ്രീദേവിയുടെ മരണം കൂട്ടത്തിലൊരാളുടേത് പോലെ.. മധുവിന്റെയും അശാന്തന്റെയും മരണമോ!ശ്രീദേവിയുടെ മരണം കൂട്ടത്തിലൊരാളുടേത് പോലെ.. മധുവിന്റെയും അശാന്തന്റെയും മരണമോ!

ഇന്‍ഷ്വറന്‍സ് ഏജന്‍സിയെ നിശ്ചയിക്കുന്നതിനിടയില്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാതിരിക്കാനാണ് തൊഴില്‍വകുപ്പ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് ബയോമെട്രിക് കാര്‍ഡ് ലഭിച്ച എല്ലാ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വര്‍ഷം 15,000 രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭ്യമാകും. അപകടമരണം സംഭവിച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും. ഇതിനകം 1,55,595 തൊഴിലാളികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം പദ്ധതിപ്രകാരമുള്ള പരിരക്ഷ ലഭിക്കും.

 migrnats

ആനുകൂല്യം ലഭിക്കേണ്ടവര്‍ ആവശ്യമുള്ള രേഖകളുമായി ജില്ലാ ലേബര്‍ ഓഫീസര്‍മാരെ(എന്‍ഫോഴ്സ്മെന്റ്) സമീപിക്കണം.
എല്ലാ ജില്ലയിലും രജിസ്ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പുലര്‍ച്ചെ നാലു മുതല്‍ ഒമ്പതു മണി വരെയും വൈകീട്ട് ആറു മുതല്‍ രാത്രി 10.30 വരെയും പേര് രജിസ്റ്റര്‍ ചെയ്യാം.

ശ്രീദേവിയുടെ ഒടുവിലെ തീരുമാനം: കുടുംബം നാട്ടിലേക്ക് വന്നിട്ടും? ഉള്‍വിളി പോലെ ബോണി കപൂര്‍ എത്തിശ്രീദേവിയുടെ ഒടുവിലെ തീരുമാനം: കുടുംബം നാട്ടിലേക്ക് വന്നിട്ടും? ഉള്‍വിളി പോലെ ബോണി കപൂര്‍ എത്തി

English summary
insurance for non state workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X