കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷു, ഈസ്റ്റര്‍ ആഘോഷം!ചരക്ക് ലോറി സമരം തല്‍ക്കാലം പിന്‍വലിച്ചു!! സാധാരണക്കാര്‍ക്കു വേണ്ടിയത്രേ!!

വിഷു,ഈസ്റ്റര്‍ ഉത്സവ സീസണ്‍ കണക്കിലെടുത്താണ് പിന്മാറുന്നതെന്ന് ഫെഡറേഷന്‍ അറിയിച്ചു.കഴിഞ്ഞ ആറ് ദിവസമായി നടത്തി വരികയായിരുന്ന സമരമാണ് ഇതോടെ പിന്‍വലിച്ചത്.

  • By Gowthamy
Google Oneindia Malayalam News

പാലക്കാട്: ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ചരക്കു വാഹന ഉടമകള്‍ നടത്തിവരുന്ന പണിമുടക്ക് തത്കാലം പിന്‍വലിച്ചതായി സംസ്ഥാന ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

വിഷു,ഈസ്റ്റര്‍ ഉത്സവ സീസണ്‍ കണക്കിലെടുത്താണ് പിന്മാറുന്നതെന്ന് ഫെഡറേഷന്‍ അറിയിച്ചു.കഴിഞ്ഞ ആറ് ദിവസമായി നടത്തി വരികയായിരുന്ന സമരമാണ് ഇതോടെ പിന്‍വലിച്ചത്.

lorry

ലോറി സമരം തുടങ്ങിയതോടെ സംസ്ഥാനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ കിട്ടാതായി. ഇതിനെ തുടര്‍ന്ന് സാധനങ്ങളുടെ വില വര്‍ധിക്കുകയും ചെയ്തിരുന്നു. വിഷു , ഈസ്റ്റര്‍ ഉത്സവ സീസണ്‍ അടുക്കുന്നതോടെ വിലക്കയറ്റം രൂക്ഷമായാല്‍ സാധാരണക്കാരെ ബാധിക്കുമെന്നും ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായിട്ടാണ് പിന്മാറ്റമെന്നും ഫെഡറേഷന്‍ അറിയിച്ചു.

ലോറി വാടക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും ഫെഡറേഷന്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് പ്രീമിയം, സ്പീഡ് ഗവര്‍ണര്‍ എന്നീ വിഷയങ്ങളില്‍ ഇളഴു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നും ഇതിനായി അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനെ മാതൃകയാക്കണമെന്നും ഫെഡറേഷന്‍ പറയുന്നു.

മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അമ്പത് ശതമാനം വരെ വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

English summary
strike against insurance premium hike temporarily withdraws.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X