Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതൽ മദ്യം നൽകിയില്ല, എയർ ഇന്ത്യാ ജീവനക്കാരുടെ മുഖത്ത് തുപ്പി യുവതി, അസഭ്യവർഷവും, വീഡിയോ

Recommended Video

cmsvideo
    മദ്യം നൽകാത്തതിന് എയർ ഇന്ത്യാ ജീവനക്കാരുടെ മുഖത്ത് തുപ്പി യുവതി

    ലണ്ടൻ: എയർ ഇന്ത്യൻ വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് ഐറിഷ് യുവതി. കൂടുതൽ മദ്യം നൽകാൻ എയർ ഇന്ത്യ ജീവനക്കാർ വിസമ്മതിച്ചതോടെയാണ് യുവതി വിമാനത്തിൽ ബഹളം ആരംഭിച്ചത്. മദ്യം നൽകാൻ വിസമ്മതിച്ച ജീവനക്കാർക്ക് നേരെ യുവതി അസഭ്യം വർഷം നടത്തുകയും തുപ്പുകയും ചെയ്തു.

    വിമാനത്തിനുള്ളിൽ യുവതി നടത്തുന്ന കോലാഹലങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവതി അസഭ്യം വർഷം തുടങ്ങിയതോടെ മറ്റു യാത്രക്കാരും പരാതിയുമായി എത്തിയത് ജീവനക്കാർക്ക് തലവേദനയായി. ലണ്ടൻ വിമാനത്താവളത്തിൽ വെച്ച് യുവതിയെ അറസ്റ്റ് ചെയ്തു.

    മുംബൈ-ലണ്ടൻ

    മുംബൈ-ലണ്ടൻ

    മുംബൈയിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യാ വിമാനത്തിലാണ് സംഭവം ഉണ്ടായത്. മദ്യ ലഹരിയിലായിരുന്ന യുവതി കൂടുതൽ വൈൻ വേണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു. യുവതിയുടെ അവസ്ഥ മനസിലാക്കിയ ജീവനക്കാർ വൈൻ നൽകാൻ വിസമ്മതിച്ചു. ഇതോടെ ഇവർ ജീവനക്കാർക്ക് നേരെ തിരിയുകയായിരുന്നു.

    അസഭ്യവർഷവും തുപ്പലും

    വൈൻ നൽ‌കാത്തതിൽ പ്രതിഷേധിച്ച് യുവതി ജീവനക്കാർക്ക് നേരെ ചീത്ത വിളി തുടങ്ങി. ഇവരെ സമാധാനിപ്പിച്ച് സീറ്റിൽ ഇരുത്താൻ ശ്രമിച്ചെങ്കിലും യുവതി അടങ്ങിയില്ല. ജീവനക്കാർക്ക് നേരെ തുപ്പുകയും ചീത്തവിളി തുടങ്ങുകയും ചെയ്തു. ചില യാത്രക്കാർക്ക് നേരെയും ഇവർ കയർ‌ത്ത് സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.

    അഭിഭാഷകയാണ്

    അഭിഭാഷകയാണ്

    അന്താരാഷ്ട്ര അഭിഭാഷകയാണ് താനെന്ന് യുവതി ഇടയ്ക്കിടെ ആവർത്തിക്കുന്നുണ്ടായിരുന്നു. ബിസിനസ്സ് ക്ലാസ് യാത്രക്കാരെ നിങ്ങൾ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്. റോഹിങ്ക്യൻ അഭയാർത്ഥികൾക്കും പാലസ്തീൻ ജനതയ്ക്കും വേണ്ടി പോരാടുന്ന ആളാണ് താനെന്നും യുവതി പറയുന്നത് ദൃശ്യങ്ങളിൽ കാണാം. എയർ ഇന്ത്യയെ ബഹിഷ്കരിക്കണമെന്ന് താൻ പറഞ്ഞാൽ എല്ലാം തീർന്നെന്നും യുവതി പറയുന്നു. വിമാനത്തിനുള്ളിലെ യുവതിയുടെ പ്രകടനങ്ങളുടെ ദൃശ്യങ്ങളുടെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

    പേടിപ്പിക്കാൻ നോക്കേണ്ട

    വിമാനത്തിൽ പ്രശ്നങ്ങളുണ്ടാക്കിയാൽ ലണ്ടനിലെത്തുമ്പോൾ പോലീസിൽ അറിയിക്കേണ്ടി വരുമെന്ന് ജീവനക്കാർ പറയുമ്പോൾ എന്നെ പേടിപ്പിക്കാൻ നോക്കേണ്ട, അങ്ങനെ പേടിക്കുന്ന ആളല്ല താനെന്നാണ് യുവതിയുടെ മറുപടി. ലണ്ടൻ വിമാനത്താവളത്തിൽ വെച്ച് യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങൾ എയർ ഇന്ത്യ പുറത്ത് വിട്ടിട്ടില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+