കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് രണ്ട് പേര്‍... ഡോക്ടര്‍മാര്‍?

Google Oneindia Malayalam News

തിരുവനന്തപുരം: ഐസിസിന്റെ വലകള്‍ ഇങ്ങ് കേരളം വരെ എത്തിയിരിയ്ക്കുന്നോ... കേരളത്തില്‍ നിന്ന് രണ്ട് പേര്‍ ഐസിസില്‍ ചേരാന്‍ ഒരുങ്ങി നില്‍ക്കുകയാണോ... ഭയക്കേണ്ട സാഹചര്യങ്ങള്‍ തന്നെ.

രാജ്യത്ത് 25 യുവാക്കള്‍ ഐസിസില്‍ ചേരാന്‍ തയ്യാറെടുക്കുന്നു എന്നാണ് കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികള്‍ കണ്ടെത്തിയിരിയ്ക്കുന്നത് എന്നാണ് വാര്‍ത്ത. ഇതില്‍ രണ്ട് പേര്‍ മലയാളികളാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കല്‍ വിദ്യാഭ്യാസമുള്ളവരെയാണ് കേരളത്തില്‍ നിന്ന് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഐസിസില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് രണ്ട് പേര്‍?

ഇന്റര്‍നെറ്റ് വഴി

ഇന്റര്‍നെറ്റ് വഴി

ഇന്റര്‍നെറ്റ് വഴിയാണ് ഐസിസ് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടത്തുന്നത് എന്നാണ് വിവരം.

25 യുവാക്കള്‍

25 യുവാക്കള്‍

രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി 25 യുവാക്കള്‍ ഐസിസില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്.

രണ്ട് മലയാളികള്‍

രണ്ട് മലയാളികള്‍

കേരളത്തില്‍ നിന്നുള്ള രണ്ട് പേരും ഇതില്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇവര്‍ മെഡിക്കല്‍ മേഖലയിലുള്ളവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാലക്കാട്ടുകാരന്‍

പാലക്കാട്ടുകാരന്‍

നിലവില്‍ ഒരു പാലക്കാട് സ്വദേശി ഐസിസില്‍ ചേര്‍ന്നതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 ഫേസ്ബുക്ക്, ട്വിറ്റര്‍

ഫേസ്ബുക്ക്, ട്വിറ്റര്‍

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഐസിസ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

ഐസിസ് അക്കൗണ്ടുകള്‍

ഐസിസ് അക്കൗണ്ടുകള്‍

ഐസിസിന്റെ വിവിധങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കേരളത്തില്‍ നിന്ന് മാത്രം പത്ത് ലക്ഷത്തിലേറെ പേര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഗുജറാത്തില്‍ നിന്ന് രണ്ട് പേര്‍

ഗുജറാത്തില്‍ നിന്ന് രണ്ട് പേര്‍

ഗുജറാത്തില്‍ നിന്ന് രണ്ട് യുവാക്കള്‍ അടുത്തിടെ ഐസിസില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

English summary
Intelligence agencies suspect two youngsters from Kerala willing to join ISIS-Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X