കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെമ്പിക്കര ഖാസി സിഎം ഉസ്താദിന്റെ മരണം കൊലപാതകമോ? മലപ്പുറത്ത് നിന്നെത്തിയ രണ്ടുപേർ ആരൊക്കെ?

ഖാസിയുടെ മരണത്തെക്കുറിച്ച് ആദൂർ പരപ്പ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

Google Oneindia Malayalam News

കാസർകോട്: പ്രമുഖ മതപണ്ഡിതനും ചെമ്പിക്കര ഖാസിയുമായിരുന്ന സിഎം അബ്ദുള്ള മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം വീണ്ടും അന്വേഷണം തുടങ്ങി. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്.

കൊല്ലത്തെ സ്കൂൾ ഹോസ്റ്റലിൽ 12കാരനെ 5സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കികൊല്ലത്തെ സ്കൂൾ ഹോസ്റ്റലിൽ 12കാരനെ 5സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

ഭർത്താവ് ഗൾഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും! പിന്നീട് എല്ലാം നടത്തി മുങ്ങും! സുറുമി ചില്ലറക്കാരിയല്ലഭർത്താവ് ഗൾഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും! പിന്നീട് എല്ലാം നടത്തി മുങ്ങും! സുറുമി ചില്ലറക്കാരിയല്ല

ഖാസിയുടെ മരണത്തെക്കുറിച്ച് ആദൂർ പരപ്പ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഖാസിയുടെ മരണത്തിൽ കോട്ടപ്പുറം സ്വദേശിക്ക് പങ്കുണ്ടെന്നും സംഭാഷണത്തിൽ സൂചിപ്പിച്ചിരുന്നു. ഈ ഫോൺ സംഭാഷണത്തിന്റെ നിജസ്ഥിതി അറിയാനാണ് പോലീസ് ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പരപ്പ സ്വദേശിയായ ഓട്ടോ ഡ്രൈവറെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.

മരിച്ചനിലയിൽ...

മരിച്ചനിലയിൽ...

2010 ഫെബ്രുവരി 14നാണ് ചെമ്പിക്കര ഖാസി സിഎം അബ്ദുള്ള മൗലവിയെ കടുക്കക്കല്ല് കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

പോലീസും സിബിഐയും...

പോലീസും സിബിഐയും...

പോലീസും ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐയും ഖാസിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിച്ചു. മരണം ആത്മഹത്യയാണെന്നാണ് സിബിഐ കണ്ടെത്തിയത്. എന്നാൽ ഇക്കാര്യം ഖാസിയുടെ ബന്ധുക്കളോ നാട്ടുകാരോ അംഗീകരിക്കുന്നുമില്ല.

ഫോൺ സംഭാഷണം...

ഫോൺ സംഭാഷണം...

ഖാസിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിച്ചതിന് ശേഷമാണ് നിർണ്ണായകമായ ഫോൺ സംഭാഷണം പുറത്തുവന്നത്.

കോട്ടപ്പുറം...

കോട്ടപ്പുറം...

പരപ്പ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ഫോൺ സംഭാഷണത്തിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

പറയുന്നത്...

പറയുന്നത്...

മലപ്പുറത്ത് നിന്നും നീലേശ്വരത്ത് ട്രെയിനിറങ്ങിയ രണ്ടു പേരെ കോട്ടപ്പുറം സ്വദേശിയുടെ വീട്ടിലേക്കും അവിടെ നിന്നും രാത്രിയിൽ ചെമ്പിക്കരയിലേക്കും എത്തിച്ചിട്ടുണ്ടെന്നാണ് സംഭാഷണത്തിൽ പറയുന്നത്. ഖാസി മരിക്കുന്നതിന് തലേദിവസം ഇവർ ചെമ്പിക്കരയിൽ നിന്നും തന്റെ ഓട്ടോയിൽ നീലശ്വേരത്തേക്ക് മടങ്ങിയില്ലെന്നും ഇയാൾ പറയുന്നുണ്ട്.

വീണ്ടും...

വീണ്ടും...

പരപ്പ സ്വദേശിയുടെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് ഖാസിയുടെ കേസിൽ വീണ്ടും ചലനമുണ്ടായിരിക്കുന്നത്.

കോട്ടപ്പുറം സ്വദേശി...

കോട്ടപ്പുറം സ്വദേശി...

ഓട്ടോ ഡ്രൈവറെക്കുറിച്ചും, ഇയാൾ പറയുന്ന കോട്ടപ്പുറം സ്വദേശിയെക്കുറിച്ചുമാണ് രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണം നടത്തുന്നത്. ഇതോടെ ഖാസിയുടെ ദുരൂഹ മരണത്തിൽ ചുരുളഴിയുമെന്നാണ് നാട്ടുകാരുടെയും പ്രതീക്ഷ.

English summary
intelligence inquiry on cm abulla moulavi death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X