കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധം; വ്യാജ വാര്‍ത്തകള്‍ക്ക് പ്രത്യേക സംഘം; പിന്നില്‍ ഇവര്‍?

  • By അൻവർ സാദത്ത്
Google Oneindia Malayalam News

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാജവാര്‍ത്തകള്‍ക്കായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ടിപി വധക്കേസ് അന്വേഷണത്തിനിടെ ഒട്ടേറെ വ്യാജവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേ രീതിയിലാണ് ഷുഹൈബ് വധക്കേസിലും വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നാണ് സിപിഎമ്മിന്റെ ആരോപണം.

ഷുഹൈബ് കൊലക്കേസിൽ വഴിത്തിരിവ്.. ഗൂഢാലോചനക്കാരും പിടിയിൽ!വെളുത്ത കാറും കണ്ടെത്തി
ഇതേതുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം പരിശോധന കര്‍ശനമാക്കി. കോണ്‍ഗ്രസ് അനുകൂലികളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ചില മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടതാണ് സംഘമെന്നാണ് വിലയിരുത്തല്‍. ഇവരുടെ ഫോണ്‍ രേഖകളടക്കം പരിശോധിച്ച് വാര്‍ത്താ സ്രോതസ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.

shuhaib
ടി പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍ കേസുകളുടെ അന്വേഷക സംഘത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനാണ് മാധ്യമങ്ങള്‍ക്ക് വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതെന്നാണ് സൂചന. ഇവര്‍ മൊഴികളെന്ന പേരിലും മറ്റു പുറത്തുവിടുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യമാണെന്നാണ് അന്വേഷണ സംഘത്തലവന്‍ വ്യക്തമാക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ ഇയാള്‍ മലയോര സ്റ്റേഷനിലെ ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കൈമാറുകയാണ് ആദ്യഘട്ടം. പിന്നീട് ഇയാള്‍ ചില മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ വ്യാജവാര്‍ത്തകളാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിന്റെയും മറ്റും തെളിവുകള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു. ഇവര്‍ക്കെതിരെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചും മുകളിലേക്ക് റിപ്പോര്‍ട്ട് അയച്ചു. മാധ്യമങ്ങളെ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയതില്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കും.

അമ്മയുടെ കൈപിടിച്ചെത്തി; 50 വര്‍ഷത്തെ നിറഞ്ഞ പുഞ്ചിരി, ഒരു സ്വപ്‌നം ബാക്കിയാക്കി യാത്രഅമ്മയുടെ കൈപിടിച്ചെത്തി; 50 വര്‍ഷത്തെ നിറഞ്ഞ പുഞ്ചിരി, ഒരു സ്വപ്‌നം ബാക്കിയാക്കി യാത്ര

പോയ്മറഞ്ഞു... ഇന്ത്യയുടെ പെണ്‍താരകം.... സൗന്ദര്യ റാണിയുടെ അവസാന ചിത്രങ്ങള്‍ കാണാംപോയ്മറഞ്ഞു... ഇന്ത്യയുടെ പെണ്‍താരകം.... സൗന്ദര്യ റാണിയുടെ അവസാന ചിത്രങ്ങള്‍ കാണാം

English summary
shuhaib murder; intelligence probing on media fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X