Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ പ്രതിഷേധങ്ങളെയും ഭയക്കണം; തീവ്ര സ്വഭാവത്തിലേക്ക് നീങ്ങും? സമരങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം!!

പോരാട്ടം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, റെഡ്സ്റ്റാര്‍, ആര്‍സിഎഫ്, വിദ്യാര്‍ഥിപ്രസ്ഥാനം തുടങ്ങിയ സംഘടനകളാണ് സമരരംഗത്ത് ആളുകളെ സംഘടിപ്പിച്ച് സമരപരിപാടി ആസുത്രണം ചെയ്യുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

കോഴിക്കോട്: സംസ്ഥാനത്ത് നടക്കുന്ന എല്ലാ സമരങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് പോലീസ്. പോരാട്ടം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, റെഡ്സ്റ്റാര്‍, ആര്‍സിഎഫ്, വിദ്യാര്‍ഥിപ്രസ്ഥാനം തുടങ്ങിയ സംഘടനകളാണ് സമരരംഗത്ത് ആളുകളെ സംഘടിപ്പിച്ച് സമരപരിപാടി ആസുത്രണം ചെയ്യുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. സിപിഐ മാവോയിസ്റ്റ് നേരിട്ട് സമര രംഗത്ത് ഇറങ്ങില്ല.

പകരം സഹായ സംഘടനകളം രംഗത്തിറക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളഎ തീവ്ര സ്വഭാവത്തിലേക്ക് നയിക്കാനുള്ള പിന്നാമ്പുറ പ്രവർത്തനങ്ങളും ഈന സംഘടനകൾ നടത്തുന്നുവെന്നും ഇന്റലിജെൻസ് റിപ്പോർട്ടിൽ പറയുന്നു. കൊച്ചി വൈപ്പിൻ സമര്തിലും ഇക്കൂട്ടരുടം സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പെമ്പിളൈ ഒരുമൈ സമരത്തിലും നുഴഞ്ഞു കയറി

പെമ്പിളൈ ഒരുമൈ സമരത്തിലും നുഴഞ്ഞു കയറി

രണ്ടുമാസം മുന്‍പ് നടന്ന മൂന്നാര്‍ പെമ്പിളൈ ഒരുമൈ സമരത്തിലും ഇത്തരം സംഘടനാപ്രവര്‍ത്തകരുടെ ഒത്താശ കിട്ടിയിരുന്നതായി പോലീസ് പറയുന്നുണ്ട്.

മൂന്നാറിൽ സംരപരിപാടികൾ ആസൂത്രണം ചെയ്തു

മൂന്നാറിൽ സംരപരിപാടികൾ ആസൂത്രണം ചെയ്തു

വയനാട്, എറണാകുളം സ്വദേശികളായ മാവോവാദി അനുഭാവ സംഘടനാപ്രവർത്തകർ മൂന്നാറിൽ ക്യാമ്പ് ചെയ്ത് സമരപരിപാടികൾ ആസുത്രണം ചെയ്തിരുന്നു എന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

മുൻ കരുതൽ അറസ്റ്റ്

മുൻ കരുതൽ അറസ്റ്റ്

മൂന്നാറിലെ സമര പരിപാടികളിൽ പങ്കെടുത്തിരുന്ന മൂന്നാർ സ്വദേശി മനോജ് എന്ന യുവാവിനെ പോലീസ് മുൻകരുതൽ അറസ്റ്റ് നടത്തി കോടതിയിൽ ഹാജരാക്കിയരുന്നു.

യുവാക്കളെ ആകർഷിക്കാൻ ശ്രമം നടക്കുന്നു

യുവാക്കളെ ആകർഷിക്കാൻ ശ്രമം നടക്കുന്നു

ജനകീയ സമരങ്ങലിൽ കൂടുതൽ പങ്കാളിത്തം വഹിച്ച് കൂടുതൽ ചെറുപ്പക്കാരെ സിപിഐ മാവോയിസ്റ്റ്സംഘടനയിലേക്ക് ആകർഷിക്കാനാണ് ശ്രമം.

നിലമ്പൂർ വെടിവെപ്പിന് ശേഷം സജീവം

നിലമ്പൂർ വെടിവെപ്പിന് ശേഷം സജീവം

ഭൂ സമരങ്ങളിലും മറ്റ് അക്രമ സമരങ്ങളിലുമാണ് മാവോയിസ്റ്റ് അനുകൂല സംഘടനകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലമ്പൂർ വെടിവെപ്പിനു ശേഷം പ്രവർത്തനം കൂടുതൽ സജീവമായെന്നും റിപ്പോർട്ടുകളുണ്ട്.

പ്രവർത്തനത്തിന് ചുക്കാൻപിടിക്കുന്നത് കേന്ദ്രകമ്മറ്റി അംഗം

പ്രവർത്തനത്തിന് ചുക്കാൻപിടിക്കുന്നത് കേന്ദ്രകമ്മറ്റി അംഗം

സിപിഐ മാവോയിസ്റ്റ് സംഘടനയിലെ കേരളത്തിൽ നിന്നുള്ള ഏക കേന്ദ്ര കമ്മറ്റി അംഗമാണ് അർബൻ ആക്ഷനുകൾ സജീവമാക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

നക്സൽബാരി പ്രസ്ഥാനത്തിന്റം അമ്പതാം വാർഷികം

നക്സൽബാരി പ്രസ്ഥാനത്തിന്റം അമ്പതാം വാർഷികം

നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ 50-ാം വാര്‍ഷികം എന്ന പ്രത്യേകതയും ജൂണ്‍, ജൂലായ് എന്നീ മാസങ്ങള്‍ക്കുണ്ട്. അടുത്തമാസം അവസാനത്തോടെ റവലൂഷണറി പീപ്പിള്‍സ് കമ്മിറ്റി പശ്ചിമ മേഖല കമ്മറ്റികൾക്ക് രൂപം നൽകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+