കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെട്ടിടനിര്‍മാണ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കെട്ടിട നിര്‍മാണ പെര്‍മിറ്റിന് അപേക്ഷിക്കാനായി ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഒരു വര്‍ഷത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സോഫ്റ്റ് വെയര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ കെട്ടിടനിര്‍മാണ അനുമതിയ്ക്കായി ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസുമായി ബന്ധപ്പെടേണ്ട സൗഹചര്യം ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു. മലബാര്‍ പാലസ് ഹോട്ടലില്‍ കോഴിക്കോട് നഗരത്തിന്റെ പാര്‍ക്കിംഗ് നയരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊണ്ട പൊട്ടുംവരെ ഞങ്ങള്‍ ആര്‍ത്തുവിളിക്കും; സ്വാതന്ത്ര്യം ആഘോഷമാക്കി റിയാദിലെ വനിതാ ഫുട്‌ബോള്‍ ആരാധകര്‍
സംസ്ഥാനത്തെ പല പ്രധാന നിര്‍മ്മാണ പ്രവൃത്തികളും നീണ്ടുപോകുന്നതിന് മാറ്റം വരുത്താനായാണ് കെട്ടിടനിയമങ്ങള്‍ ഭേദഗതി വരുത്തിയത്. ഇതോടെ നിക്ഷേപ സൗഹൃദ കാര്യത്തില്‍ സംസ്ഥാനം മുന്നോട്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ktjaleel2

ബില്‍ഡിങ് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആവുന്നതോടെ മേഖലയെ അഴിമതി വിമുക്തമാക്കാനും സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ സോഫ്റ്റ് വെയര്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ട്രയല്‍ റണ്ണിംഗ് ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 1 ഓടെ സോഫ്റ്റ് വെയര്‍ കോര്‍പ്പറേഷനില്‍ പൂര്‍ണ്ണമായ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

English summary
Intelligence software for applying building construction permit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X