സ്ത്രീകളെയും കൊണ്ടുവന്നാല്‍ വാഹനങ്ങള്‍ കത്തിക്കും, സംഘര്‍ഷത്തിന് എട്ടംഗസംഘം; ഇന്റലിജന്‍സ്
തിരുവനന്തപുരം: മണ്ഡലപൂജകള്‍ക്കായി ശബരിമല നടതുറക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. സുപ്രീംകോടതിയുടെ വിധി നിലനില്‍ക്കുന്നതിനാല്‍ മണ്ഡലകാലത്ത് കൂടുതല്‍ യുവതികള്‍ ശബരിമലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ പ്രതിഷേധവും കനക്കുമെന്ന് പോലീസ് വിലയിരുത്തുന്നു. ഇതിന്റെ വ്യക്തമായ സൂചനയാണ് തൃപ്തി ദേശായിക്കെതിരെ കൊച്ചി വിമാനത്താവളത്തില്‍ നടക്കുന്ന പ്രതിഷേഘധം.
ശബരിമലയിലേക്ക് പുറപ്പെടാനായി പുലര്‍ച്ചയോടെ കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ തൃപ്തിയെ ഇതുവരെ പുറത്തുകടക്കാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചിട്ടില്ല. പ്രതിഷേധം ഭയന്ന് തൃപ്തിയെ കൊണ്ടുപോവാന്‍ ടാക്‌സിക്കാര്‍ പോലും തയ്യാറായില്ല. സ്ത്രീകളെ കൊണ്ടുവന്നാല്‍ വാഹനങ്ങള്‍ക്കെതിരെ പോലും ശക്തമായ അക്രണം ഉണ്ടാവുമെന്നാണ് പോലീസിന് ലഭിച്ച ഇന്റലിജന്‍ റിപ്പോര്‍ട്ട്.

ശബരിമലയിലേക്ക്
ശബരിമലയിലേക്ക് പത്തിനും അമ്പതിനും ഇടയിലും പ്രായമുള്ള സ്ത്രീകളെയും കൊണ്ട് വരുന്ന വാഹനങ്ങള്‍ക്ക് നേരെ ആക്രമം ഉണ്ടായേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വാഹനം കത്തിക്കുക വരെ ചെയ്‌തേക്കാം.

ഇന്‍ലിജന്‍സ് റിപ്പോര്‍ട്ട്
കോടതി വിധിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ശബരിമലയും പരിസര പ്രദേശങ്ങളും സംഘര്‍ഷഭരിതമാക്കാന്‍ എട്ടംഗ ക്രിമിനല്‍ സംഘമെത്തും. ഇത്തരത്തില്‍ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയാല്‍ ക്രമസമാധാനം ദുഷ്‌കരമായിരിക്കും എന്നാണ് ഇന്‍ലിജന്‍സ് വിവരമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലിസ് വാഹനങ്ങളും
പ്രതിഷേധം അക്രമമായാല്‍ പോലിസ് വാഹനങ്ങള്‍ കത്തിക്കാനും നീക്കമുള്ളതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്. ഏരമേലി, നിലയ്ക്കല്‍, പമ്പ, സന്നിധാനം, എന്നിവിടങ്ങളില്‍ അതീവ ജാഗ്രത്ര പുലര്‍ത്തണം. യുവതികളായ പോലീസുകാര്‍ ഡ്യൂട്ടിക്കെത്തിയാല്‍ പ്രതിഷേധക്കാര്‍ തടയും.

കാനനപാതയില്‍
കാനനപാതയില്‍ നീരീക്ഷണം ശക്തമാക്കണം. ഇതുവഴി ദേശവിരുദ്ധ ശക്തികള്‍ എത്തുന്നത് പരിശോധിക്കണം. വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വ്യോമ നിരീക്ഷണം
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വലിയ സജ്ജീകരണങ്ങളാണ് ശബരിമലയില്‍ പോലീസ് നടത്തുന്നത്. വ്യോമ, നാവിക സേനകളുമായി സഹകരിച്ച് പോലീസ് ഇന്ന് ശബരിമലയില്‍ നിരീക്ഷണം നടത്തും. വനമേഖലയിലാകും വ്യോമ നിരീക്ഷണം കുടുതല്‍ ശക്തമാക്കുക.

എല്ലാ പോലീസുകാരും
പത്തനംത്തിട്ട ഡിസിപിയാണ് വ്യാമാ നിരീക്ഷണത്തിന്റെ നോഡല്‍ ഓഫീസര്‍. ഒരു ഐപിഎസ് ഉദ്യോഗസ്ഥനും വ്യോമ, നാവിക സംഘത്തെ അനുഗമിക്കും. എറണാകുളം റേഞ്ച് ഐജിക്കാണ് നിരീക്ഷണത്തിന്റെ ചുമതല. എല്ലാ പോലീസുകാരും നെയിംപ്ലേറ്റും ഐഡി കാര്‍ഡും യൂണിഫോമും നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

തീര്‍ത്ഥാടനകാലത്ത്
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസരവും ആറു മേഖലകളായി തിരിച്ച് നാലു ഘട്ടങ്ങളായി സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് സംസ്ഥാന പോലീസ് മേധാവ് ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത്.

15259 പോലിസുകാര്‍
ഡിഐജി മുതല്‍ അഡീഷണല്‍ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമെ 15259 പോലിസുകാരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി നിയോഗിച്ചിട്ടുള്ളത്. നാലുഘട്ടങ്ങളിലായി എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലയില്‍ ഉണ്ടാകും.

ക്രമീകരണങ്ങള്‍
സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് ആയിരിക്കും. പോലീസ് ആസ്ഥാനത്തെ എഡിജിപി എസ് ആനന്ദകൃഷ്ണന്‍ കോ-ചീഫ് കോര്‍ഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ജോയിന്റ് ചീഫ് കോ-ഓര്‍ഡിനേറ്ററുമായിരിക്കും.
Recommended Video


ക്രമസമാധാനം, സുരക്ഷ
സന്നിധാനം പമ്പ, നിലിയക്കല്‍, മരക്കൂട്ടം വടശേരിക്കര-നിലയ്ക്കല്‍ മേഖല, എരുമേലി എന്നിവിടങ്ങളില്‍ നാലുഘട്ടങ്ങളില്‍ ചുമതല നിര്‍വ്വഹിക്കാന്‍ പോലീസ് കണ്‍ട്രോളര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് കണ്‍ട്രോളന്‍മാരെ നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications