വിവാഹത്തിന് തൊട്ടുമുന്പ് കാമുകനൊപ്പം ഒളിച്ചോടി, കോഴിക്കോട്ടെ പെണ്‍കുട്ടിയെ 'കൊന്ന്' സോഷ്യല്‍ മീഡിയ
കോഴിക്കോട്: വിവാഹത്തിന് തൊട്ടുമുമ്പ് കാമുകനൊപ്പം മുങ്ങിയ പെണ്‍കുട്ടിയ്‌ക്കെതിരെ പ്രചാരണവുമായി സോഷ്യല്‍ മീഡിയ. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പെണ്‍കുട്ടിയാണ് വിവാഹ വേഷത്തില്‍ കാമുകനൊപ്പം ഒളിച്ചോടിയത്. ഒരു ക്ഷേത്രത്തില്‍ വച്ച് ഇവര്‍ വിവാഹിതരാവുകയും ചെയ്തു.
മിശ്രവിവാഹിതയായ പെണ്‍കുട്ടിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ ഉള്‍പ്പടെ പ്രചാരണം തകര്‍ക്കുകയാണ്. അമ്പലത്തില്‍ വച്ച് വിവാഹിതരാകുന്ന ചിത്രം പോസ്്റ്റ് ചെയ്താണ് പ്രതിഷേധം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരും ബന്ധുക്കളും മുന്‍കൈ എടുത്താണ് നടത്താന്‍ തീരുമാനിച്ചത്.

ഇതിനായി സ്വരൂപിച്ച പണവും സ്വര്‍ണവും ഉള്‍പ്പടെയെടുത്താണ് പെണ്‍കട്ടി മുങ്ങിയത്. വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പായിരുന്നു പെണ്‍കുട്ടി ഒളിച്ചോടിയത്. ഫോട്ടോ എടുക്കാന്‍ എന്ന വ്യാജേന എത്തിയ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ വീടിന് പുറത്തെത്തിച്ചു. ബൈക്കില്‍ കാത്ത് നിന്ന് കാമുകന്‍ പെണ്‍കുട്ടിയുമായി പോവുകയും ചെയ്തു. ഒരു അമ്പലത്തിന് മുന്നില്‍ വച്ച് ഇവര്‍ വിവാഹിതരാവുകയും ചെയ്തു.












Click it and Unblock the Notifications