കേരളത്തിലെ പ്രമുഖ പുരുഷ വനിതാ ടീമുകൾ മാറ്റുരക്കും; ഇൻറ്റർ ക്ലബ്ബ് വോളി ഒരുക്കങ്ങൾ പൂർത്തിയായി
വടകര:ഡിവൈഎഫ്ഐ.നടക്കുതാഴ മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന സിമ്രാ ബ്രിഡൽസ് ഇന്റർ ക്ലബ്ബ് വോളിബോൾ ചാമ്പ്യൻ ഷിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഏപ്രിൽ ഒന്ന്(നാളെ)മുതൽ എട്ടു വരെ നാരായണനഗരം ഗ്രൗണ്ടിൽ നടക്കുന്ന ടൂർണ്ണമെന്റിൽ കേരളത്തിലെ പ്രമുഖ പുരുഷ-വനിതാ ടീമുകൾ മാറ്റുരക്കും.
പുരുഷ വിഭാഗത്തിൽ ഇന്ത്യൻ നേവി,കെ.എസ്.ഇ.ബി,കേരള പോലീസ്,കൊച്ചിൻ കസ്റ്റംസ്,കൊച്ചിൻപോർട്ട്,സെന്റ് തോമസ് പാല,വനിതാ വിഭാഗത്തിൽ കേരളാ പോലീസ്,അസംപ്‌ഷൻ കോളേജ്,സെന്റ് തോമസ് ഇരിങ്ങാലക്കുട,സായി തലശ്ശേരി,എന്നീ ടീമുകൾ മത്സരിക്കും.ദേശീയ അന്തർ ദേശീയ താരങ്ങൾ വിവിധ ടീമുകൾക്കായി ജേഴ്‌സിയണിയും.

ജില്ലാ ആശുപത്രിയിലെ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും നൽകി വരുന്ന സൗജന്യ ഭക്ഷണ വിതരണം വിപുലീകരിക്കാനും,നടക്കുതാഴ കേന്ദ്രീകരിച്ച് പെയിൻ ആൻഡ് പാലിയേറ്റിവ് കേന്ദ്രം സ്ഥാപിച്ച് അശരണരായ രോഗികൾക്ക് ചികിത്സയും മറ്റു സൗകര്യവും നൽകുക എന്ന ഉദ്ദേശത്തോടെയാണ് ധനസമാഹരണത്തിനായി ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ആറായിരത്തോളം പേർക്ക് ഇരിക്കാവുന്ന ഗാലറി നിർമ്മാണം പൂർത്തിയായി വരികയാണ്.സീസൺ ടിക്കറ്റ് 500 രൂപയും,ഗാലറി ദിവസ ചാർജ് 80 രൂപയുമാണ്.നാളെ വൈകീട്ട് ആറരയ്ക്ക് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്യും.ഉൽഘാടന മത്സരത്തിൽ വനിതാ വിഭാഗത്തിൽ സെന്റ് ജോസഫ് ഇരിങ്ങാലക്കുട അസ്സെംപ്‌ഷൻ കോളേജിനെയും
പുരുഷ വിഭാഗത്തിൽ ഇന്ത്യൻ നേവി ,കെ.എസ്.ഇ.ബി തിരുവനന്തപുരത്തേയും നേരിടും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഇ.അരവിന്ദാക്ഷൻ,വൈസ് ചെയർമാൻ പി.വത്സലൻ,ജനറൽ
കൺവീനർ വി.വിവേക്,സി.സജീവൻ,മനോജ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications