കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ പ്രമുഖ പുരുഷ വനിതാ ടീമുകൾ മാറ്റുരക്കും; ഇൻറ്റർ ക്ലബ്ബ് വോളി ഒരുക്കങ്ങൾ പൂർത്തിയായി

  • By Sreejith Kk
Google Oneindia Malayalam News

വടകര:ഡിവൈഎഫ്ഐ.നടക്കുതാഴ മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന സിമ്രാ ബ്രിഡൽസ് ഇന്റർ ക്ലബ്ബ് വോളിബോൾ ചാമ്പ്യൻ ഷിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഏപ്രിൽ ഒന്ന്(നാളെ)മുതൽ എട്ടു വരെ നാരായണനഗരം ഗ്രൗണ്ടിൽ നടക്കുന്ന ടൂർണ്ണമെന്റിൽ കേരളത്തിലെ പ്രമുഖ പുരുഷ-വനിതാ ടീമുകൾ മാറ്റുരക്കും.

കേരളത്തിൽ ജാതിയും മതവും ഇല്ലാത്ത കുട്ടികൾ ആയിരത്തിലധികം മാത്രം! പുതിയ കണക്കുകൾ പുറത്ത്...കേരളത്തിൽ ജാതിയും മതവും ഇല്ലാത്ത കുട്ടികൾ ആയിരത്തിലധികം മാത്രം! പുതിയ കണക്കുകൾ പുറത്ത്...

പുരുഷ വിഭാഗത്തിൽ ഇന്ത്യൻ നേവി,കെ.എസ്.ഇ.ബി,കേരള പോലീസ്,കൊച്ചിൻ കസ്റ്റംസ്,കൊച്ചിൻപോർട്ട്,സെന്റ് തോമസ് പാല,വനിതാ വിഭാഗത്തിൽ കേരളാ പോലീസ്,അസംപ്‌ഷൻ കോളേജ്,സെന്റ് തോമസ് ഇരിങ്ങാലക്കുട,സായി തലശ്ശേരി,എന്നീ ടീമുകൾ മത്സരിക്കും.ദേശീയ അന്തർ ദേശീയ താരങ്ങൾ വിവിധ ടീമുകൾക്കായി ജേഴ്‌സിയണിയും.

volley

ജില്ലാ ആശുപത്രിയിലെ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും നൽകി വരുന്ന സൗജന്യ ഭക്ഷണ വിതരണം വിപുലീകരിക്കാനും,നടക്കുതാഴ കേന്ദ്രീകരിച്ച് പെയിൻ ആൻഡ് പാലിയേറ്റിവ് കേന്ദ്രം സ്ഥാപിച്ച് അശരണരായ രോഗികൾക്ക് ചികിത്സയും മറ്റു സൗകര്യവും നൽകുക എന്ന ഉദ്ദേശത്തോടെയാണ് ധനസമാഹരണത്തിനായി ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

ആറായിരത്തോളം പേർക്ക് ഇരിക്കാവുന്ന ഗാലറി നിർമ്മാണം പൂർത്തിയായി വരികയാണ്.സീസൺ ടിക്കറ്റ് 500 രൂപയും,ഗാലറി ദിവസ ചാർജ് 80 രൂപയുമാണ്.നാളെ വൈകീട്ട് ആറരയ്ക്ക് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്യും.ഉൽഘാടന മത്സരത്തിൽ വനിതാ വിഭാഗത്തിൽ സെന്റ് ജോസഫ് ഇരിങ്ങാലക്കുട അസ്സെംപ്‌ഷൻ കോളേജിനെയും

പുരുഷ വിഭാഗത്തിൽ ഇന്ത്യൻ നേവി ,കെ.എസ്.ഇ.ബി തിരുവനന്തപുരത്തേയും നേരിടും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഇ.അരവിന്ദാക്ഷൻ,വൈസ് ചെയർമാൻ പി.വത്സലൻ,ജനറൽ
കൺവീനർ വി.വിവേക്,സി.സജീവൻ,മനോജ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

<br>കർണാടകത്തിൽ ബിജെപിക്ക് ആശ്വാസം! ലിംഗായത്തിന് പ്രത്യേക മതന്യൂനപക്ഷ പദവിയില്‍ തീരുമാനം മെയ് 15ന് ശേഷം
കർണാടകത്തിൽ ബിജെപിക്ക് ആശ്വാസം! ലിംഗായത്തിന് പ്രത്യേക മതന്യൂനപക്ഷ പദവിയില്‍ തീരുമാനം മെയ് 15ന് ശേഷം

ആഗോള ഭീകരവാദം വളര്‍ത്തുന്നതില്‍ അമേരിക്കയുടെ പങ്ക് വ്യക്തമാക്കി സൗദി കിരീടാവകാശിആഗോള ഭീകരവാദം വളര്‍ത്തുന്നതില്‍ അമേരിക്കയുടെ പങ്ക് വ്യക്തമാക്കി സൗദി കിരീടാവകാശി

English summary
inter club volly organized by dyfi will start on april 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X