കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കും; ബസ് ടിക്കറ്റ് വര്‍ധനവ് ഉണ്ടാവില്ല

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ചാം ഘട്ട ലോക്ക്ഡൗണില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതോടെ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ നാളെ മുതല്‍ കെഎസ്ആര്‍ആടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഒപ്പം നേരത്തെ പ്രഖ്യാപിച്ച ബസ് ടിക്കറ്റ് വര്‍ധനവ് ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലക്കകത്തുള്ള സര്‍വ്വീസ് പുനഃരാരംഭിച്ചു.

ksrtc

രണ്ടാം ഘട്ടത്തിലെ അന്തര്‍ജില്ലാ സര്‍വ്വീസ് നാളെ മുതല്‍ മുതല്‍ ആരംഭിക്കും. അടുത്ത ഘട്ടത്തില്‍ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതിനോടൊപ്പമോ ശേഷമോ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രാവിലെ അഞ്ച് മണി മുതല്‍ ഒമ്പത് വരെയാവും ബസ് സര്‍വ്വീസുകള്‍ നടത്തുക.

ജീവനക്കാരും യാത്രക്കാരും എല്ലാ സുരക്ഷാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണം. എല്ലാ ബസുകളിലും ഡോറിന്റെ അടുത്ത് സാനിറ്റൈസറുകള്‍ സ്ഥാപിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബസിന് സ്റ്റോപ്പുകള്‍ അനുവദിക്കില്ല. ഇത്തരം മേഖലകളിലുള്ള ആളുകള്‍ക്ക് യാത്ര അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ടും മാത്രമെ ഈ മേഖലയില്‍ ഉള്ളവര്‍ക്ക് യാത്ര അനുമതി നല്‍കുകയുള്ളുവെന്നും ഇത്തരം ആവശ്യങ്ങള്‍ക്കായി തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്നും പാസ് വാങ്ങണമെന്നും നിര്‍ദേശം ഉണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സംസ്ഥാനത്ത് നിലവില്‍ ഏര്‍പ്പെടുത്തിയ യാതൊരു ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല. ശക്തമായ നിയന്ത്രണങ്ങള്‍ ആയിരിക്കും. ഒപ്പം നിലവില്‍ ദേശിയ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജൂണ്‍ 30 വരെയുള്ള നിയന്ത്രണങ്ങള്‍ ഇവിടെ തുടരും.

മൂന്ന്് മാസത്തോക്ക് റോഡ് ടാക്‌സില്‍ നല്‍കിയ ഇളവ് ജൂണ്‍ 30 വരെ തുടരുമെന്നും മന്ത്രി അറിയിച്ചു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ദിവസവും ജോലിക്കെത്തി മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസത്തെ കാലാവധിയുള്ള പ്രത്യേക പാസ് നല്‍കാനും നിര്‍ദേശം ഉണ്ട്. ഒപ്പം പൊതുമരാമത്ത് ജോലികള്‍ക്കായി കേരളത്തില്‍ എത്തുന്നവര്‍ക്ക് 10 ദിവസം കാലാവധിയുള്ള പാസാണ് നല്‍കുക. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് എടുക്കണം.

സൂരജിന്റെ കുടുംബം മുഴുവൻ കുടുങ്ങും;ഉത്രയുടെ അച്ഛന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ,വീണ്ടും ട്വിസ്റ്റ്സൂരജിന്റെ കുടുംബം മുഴുവൻ കുടുങ്ങും;ഉത്രയുടെ അച്ഛന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ,വീണ്ടും ട്വിസ്റ്റ്

ഇന്ത്യ പ്രതാപം തിരിച്ചുപിടിക്കുമെന്ന് മോദി; സ്വയം പര്യാപ്തത നേടാന്‍ ഈ അഞ്ച് കാര്യങ്ങള്‍ പ്രധാനംഇന്ത്യ പ്രതാപം തിരിച്ചുപിടിക്കുമെന്ന് മോദി; സ്വയം പര്യാപ്തത നേടാന്‍ ഈ അഞ്ച് കാര്യങ്ങള്‍ പ്രധാനം

English summary
Inter Districts bus Services Will Start Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X