Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തലവന്‍ പോലീസ് പിടിയില്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ സ്വര്‍ണ്ണ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാനി പോലീസ് പിടിയിലായി. തമിഴ്നാട് ശിവഗംഗ ജില്ലയിലെ മാവട്ടം സ്വദേശി ഫക്കീര്‍ ഹസ്സന്‍ (47) ആണ് പെരുമ്പടപ്പ് സബ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാടട്ടൂരിന്റെ പിടിയിലായത്. തിരക്കില്ലാത്ത ചെറിയ സ്വര്‍ണ്ണ കടകള്‍ കേന്ദ്രീകരിച്ചാണ് ഈ സംഘം മോഷണം നടത്തിവരുന്നത്.

ഇത്തരത്തില്‍ ആറുമാസം മുമ്പ് രണ്ടുപേരെത്തി പെരുമ്പടപ്പ് പുത്തന്‍പള്ളിയിലെ അനുഗ്രഹ ജ്വല്ലറിയിലെത്തി ഒരു ചെറിയ മോതിരം വിലകൊടുത്ത് വാങ്ങുകയും ശേഷം കൂടുതല്‍ ആഭരണങ്ങള്‍ കാണുന്നതിനായി ആവശ്യപ്പെടുകയും ജീവനക്കാര്‍ ഇതെടുക്കുമ്പോഴേക്കും ഇവരുടെ കണ്ണുവെട്ടിച്ചുകൊണ്ട് ആഭരണം മോഷണം നടത്തി മുങ്ങുകയായിരുന്നു. കടയുടമ പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവരുടെ ചിത്രങ്ങള്‍ കണ്ടെത്തുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും തുമ്പുണ്ടാക്കാനായില്ല.

 fakkeer-hassan

ഇതിനിടെയാണ് കൊണ്ടോട്ടിയില്‍ സമാനമായ രീതിയില്‍ മോഷണം നടക്കുന്നത് ഇതേത്തുടര്‍ന്ന് കൊണ്ടോട്ടി പോലീസിന്റെ സഹായത്താല്‍ ലഭിച്ച സിസിടിവിയിലും പെരുമ്പടപ്പില്‍ മോഷണം നടത്തിയരുതന്നെയാണെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് പെരുമ്പടപ്പ് സബ് ഇന്‍സ്‌പെക്ടറും സിവില്‍ പോലീസ് ഓഫീസര്‍മാരും സ്വര്‍ണ്ണ കടക്കാരുടെ സഹായത്താല്‍ നടത്തിയ രഹസ്യനീക്കമാണ് ഇയാളെ പിടികൂടുന്നതിന് സഹായകരമായത്. പോലീസ് പിടിയിലായ ഫക്കീര്‍ ഹസ്സനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര്‍ രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+