കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിക്കൊണ്ടുപോയി ഭ്രാന്തിയാക്കാന്‍ നീക്കം; ആരൊക്കെ ശ്രമിച്ചാലും മതം മാറില്ലെന്ന് നസ്ല

Google Oneindia Malayalam News

കോഴിക്കോട്: ഇതരമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ എഎല്‍എല്‍ബി വിദ്യാര്‍ത്ഥിനിക്കും ഭര്‍ത്താവിനും വധഭീഷണി. തങ്ങളെ ഇരുവരെയും കൊല്ലാന്‍ വീട്ടൂകാര്‍ ക്വട്ടേഷന്‍ കൊടുത്തുവെന്ന് സംശയം ഉള്ളതായി മലപ്പുറം വേങ്ങര സ്വദേശിയായ നസ്ല പറയുന്നു. ജുലൈ 12 നായിരുന്നു നസ്ല വിവേവികിനെ വിവാഹം ചെയ്തത്.

<strong>രാധാകൃഷ്ണാ അത്ര ശേഷിയൊന്നും ആ കാലിനില്ല, മോഹം മനസ്സില്‍ വെച്ചാല്‍ മതി; കിടിലന്‍ മറുപടിയുമായി പിണറായി</strong>രാധാകൃഷ്ണാ അത്ര ശേഷിയൊന്നും ആ കാലിനില്ല, മോഹം മനസ്സില്‍ വെച്ചാല്‍ മതി; കിടിലന്‍ മറുപടിയുമായി പിണറായി

തുടര്‍ന്ന് ഈ മാസം 14 ന് നസ്ലയെ ബന്ധുക്കള്‍ തട്ടിക്കൊട്ടുപോയി തമിഴ്‌നാട്ടിലെ ഏര്‍വാഡിയില്‍ താമസിപ്പിക്കുകയായിരുന്നു. രാമനാട്ടുകര ഭവന്‍സ് കോളേജില്‍ നിന്നാണ് ഉമ്മയും സഹോദരിയും ചേര്‍ന്ന് അമ്മാവന്റെ സഹായത്തോടൊ നസ്ലയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു നസ്ലയെ വിട്ടയക്കാന്‍ വീട്ടുകാർ തയ്യാറായത്. ആരൊക്കെ സമ്മര്‍ദ്ദം കടുപ്പിച്ചാലും മതം മാറാന്‍ ഒരുക്കമല്ലെന്നാണ് നസ്ലയും വിവേകും സ്വീകരിക്കുന്ന നിലപാട്.

ജൂലൈ 12

ജൂലൈ 12

ജൂലൈ 12 നായിരുന്നു വേങ്ങര ഊരകം സ്വദേശികളായ 24 കാരന്‍ വിവേകും 19 കാരിയായ നസ്ലയും വിവാഹിതരായത്. വീട്ടുകാരുടെ ഭീഷണി ഹിന്ദു ആചാര പ്രകാരം കോഴിക്കോട് വൈരാഗി മഠത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. തുടര്‍ന്ന് നസ്ലയുടെ പഠനസൗകര്യംകൂടി കണക്കിലെടുത്ത് ഇരുവരും തേഞ്ഞിപ്പാലത്തേക്ക് മാറിത്താമസിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ നസ്ലയുടെ വീട്ടുകാരുടെ നിരന്തര ഭീഷണിയാണ് ഇവർക്ക് നേരിടേണ്ടി വന്നത്.

തട്ടിക്കൊണ്ടുപോവുന്നത്

തട്ടിക്കൊണ്ടുപോവുന്നത്

ഈ ഭീഷണി നിലില്‍ക്കേയാണ് നവംബര്‍ 14 ബുധനാഴ്ച്ച് നസ്ലയെ തട്ടിക്കൊണ്ടുപോവുന്നത്. അന്ന് രാവിലെ 9.30 ഓടെ നസ്ലയെ രാമാനാട്ടുകര ഭവന്‍സ് കോളേജിന് മുന്നില്‍ വിവേക് ഇറക്കി വിട്ടിരുന്നു. വിവേക് തിരിച്ചു പോയതിന് പിന്നാലെ എത്തിയ ഉമ്മയും സഹോദരിയും അടങ്ങുന്ന സംഘം നസ്ലയെ കാറില്‍ ബലം പ്രയോഗിച്ച് കയറ്റി കൊണ്ടുപോവുകയായിരുന്നു.

നിരന്തരം ഭീഷണി

നിരന്തരം ഭീഷണി

വിവാഹം കഴിഞ്ഞത് മുതല്‍ ഇരുവര്‍ക്കുമെതിരെ നിരന്തരം ഭീഷണിയുണ്ടായിരുന്നു. വധഭീഷണി ഉണ്ടാകാത്ത ഒരു ദിവസം പോലുമില്ല എന്നാണ് വിവേക് പറയുന്നത്. നസ്ലയുടെ പിതാവ് അബ്ദുല്‍ ലത്തീഫാണ് ഭീഷണിയുമായി മുന്നില്‍. എന്തൊക്കെ സംഭവിച്ചാലും ഇരുവരെയും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രവാസിയായ ലത്തീഫിന്റെ നിലപാട്.

അമ്മാവന്‍മാരും

അമ്മാവന്‍മാരും

ഭീഷണിക്ക് വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് പെണ്‍ക്കുട്ടിയുടെ അമ്മാവന്‍മാരും രംഗത്തിറങ്ങിയത്. കൊന്നുകുഴിച്ചുമൂടുമെന്നായിരുന്നു ഇവരുടെ ഭീഷണി. നിരന്തരം ഭീഷണി ഉയര്‍ന്നതോടെ സ്വകാര്യ ബാങ്കിലെ ജോലി വിവേകിന് രാജിവെക്കേണ്ടി വന്നു.

പിന്‍മാറണം

പിന്‍മാറണം

ഇതിനിടെ പലതവണ സ്വന്തം ഉമ്മയും സഹോദരിയും കോളേജിലെത്തി കണ്ടിരുന്നു. വിവേകവുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. വഴങ്ങിയില്ലെങ്കിലും കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇവരുടെ ഭീഷണി

തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടില്‍

എന്നാല്‍ ഈ ഭീഷണിക്കൊന്നും നസ്ല വഴങ്ങാതിരുന്നതോടെയാണ് നസ്ലയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് വിവേക് കേസ് നല്‍കിയതോടെയാണ് നസ്ലയെ വീട്ടുകാര്‍ കോടതിയില്‍ ഹാജരാക്കിയത്.

തമിഴ്‌നാട്ടില്‍ മുസ്ലീം പണ്ഡിതര്‍ നടത്തുന്നൊരു മാനസീകാരോഗ്യ കേന്ദ്രത്തിലേക്കാണ് നസ്ലയെ കൂട്ടിക്കൊണ്ടുപോയത്. അവിടെയൊരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തുറന്ന് വിടണമെന്ന് കരഞ്ഞപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. ദിവസങ്ങളോളം ഭക്ഷണം കഴിച്ചിരുന്നില്ലെന്നും നസ്ല പറയുന്നു.

വീട്ടുകാരുടെ ശ്രമം

വീട്ടുകാരുടെ ശ്രമം

തന്നെ ഭ്രാന്തിയാക്കി ചിത്രീകരിക്കാനായിരുന്നു വീട്ടുകാരുടെ ശ്രമമെന്ന് നസ്ല പറയുന്നു. ഉറക്കെ നിലവിളിച്ചാല്‍ ഭ്രാന്ത് കൂടിയതാണെന്നെ ആളുകള്‍ കരുതുമെന്നാണ് അവര്‍ പറഞ്ഞു. ചിലര്‍ വീട്ടുകാരുടെയടുത്ത് തന്റെ അസുഖവിവരം അന്വേഷിച്ചെു. ജീവിക്കാന്‍ അനുവദിക്കണമെന്ന് വീട്ടുകാരോട് കാല് പിടിച്ച് അപേക്ഷിച്ചിട്ടും അവര്‍ അതൊന്നും ചെവികൊള്ളുന്നില്ലെന്നു ഇരുവരും പറയുന്നു.

പോലീസിന് കൈമാറി

പോലീസിന് കൈമാറി

സ്വന്തം പിതാവില്‍ നിന്നാണ് നിരന്തരം ഭീഷണി ഉയരുന്നത്. പ്രവാസിയായ അബദുല്‍ ലത്തീഫ് ഈ പ്രശ്‌നം മൂലം ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അബ്ദുള്‍ ലത്തീഫിന്റെ ഏറ്റവും ഒടുവിലത്തെ ഭീഷണി സന്ദേശം നസ്ലയും വിവേകും പോലീസിന് കൈമാറിയിട്ടുണ്ട്.

അഭിമാനത്തിന്റെ പ്രശ്‌നം

അഭിമാനത്തിന്റെ പ്രശ്‌നം

വിവേകിന്റെ അച്ഛന്‍ വിജയന്റെ ഫോണിലേയ്ക്കാണ് ഭീഷണി സന്ദേശം എത്തിയത്. ദമ്പതികളെയും വിവേകിന്റെ അച്ഛന്‍ രാജനേയും കൊല്ലേണ്ടത് തന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണെന്നാണ് ലത്തീഫ് പറയുന്നത്. നാട്ടിലെത്തിയാല്‍ സമയം കളയില്ല. കൊല്ലാന്‍ തയ്യാറായി ആണ് വരുന്നത്. നേരിട്ടു മുട്ടാന്‍ തയ്യാറായിക്കോ എന്നായിരുന്നു ലത്തീഫിന്റെ ഭീഷണി.

ക്വട്ടേഷന്‍ നല്‍കി

ക്വട്ടേഷന്‍ നല്‍കി

വിവേകിനേയും തന്നെയും വകവരുത്താനായി പിതാവ് ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്ന സംശയമാണ് നസ്ല ഉയര്‍ത്തുന്നത്. അമ്പതിനായിരം രൂപക്ക് ഇടപാട് ഉറപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. തട്ടിക്കൊണ്ടുപോയ സമയത്ത് ഉമ്മയുടേയും അമ്മാവന്റെയും ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.

നിലപാടില്‍ ഉറച്ച്

നിലപാടില്‍ ഉറച്ച്

ചില ഗൂഡ താല്‍പ്പര്യമുള്ളവര്‍ മാതാപിതാക്കളെ സമ്മര്‍ദ്ധത്തിലാക്കുകയാണ്. അവരുടെ പ്രതികരണങ്ങളും ഇതിന്റെ ഫലമായാണ്. പക്ഷെ ഇതെവിടെ എത്തും എന്നകാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല. എന്തായാലും ഞങ്ങള്‍ നിലപാടില്‍ ഉറച്ച് തന്നെ നില്‍ക്കുമെന്നും നസ്ല വ്യക്തമാക്കുന്നു.

ഒരുമിച്ച് ജീവിക്കണം

ഒരുമിച്ച് ജീവിക്കണം

ഒരുമിച്ച് ജീവിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ആറിനായിരുന്നു വിവേകും നസ്ലയും മഞ്ചേരി കോടതിയെ സമീപിച്ചത്. ഇരുവരോടും കാര്യങ്ങള്‍ തിരക്കിയ കോടതി ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ 12 ഇരുവരുടേയും വിവാഹം നടന്നത്. ആദ്യം വിവാഹത്തെ എതിര്‍ത്തുവെങ്കിലും പിന്നീട് സമ്മതിച്ച .വിവേകിന്റെ അച്ഛന്‍ തന്നെയാണ് തന്നെയാണ് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിക്കൊടുത്തത്.

English summary
intercast married girl kidnapped-follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X