കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ ലോബിയെ വെട്ടി സിപിഎം പിടിക്കാന്‍ ഐസക്-എംഎ ബേബി കൂട്ടുകെട്ടില്‍ തെക്കന്‍ സംഘം

Google Oneindia Malayalam News

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിലെ മലബാര്‍ ലോബിക്കെതിരെ തെക്കന്‍ വിഭാഗങ്ങള്‍ നീക്കങ്ങള്‍ തുടങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്വാധിനം ഉറപ്പിക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്തിലെ നേതാക്കളുമായി ചേര്‍ന്നാണ് തെക്കന്‍ വിഭാഗങ്ങള്‍ നീക്കമാരംഭിച്ചതെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

<strong> മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി: '25 കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും'</strong> മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി: '25 കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും'

ഇതിന്‍റെ ഭാഗമായി എറണാകുളത്തിനു തെക്കോട്ടുള്ള ജില്ലകളില്‍ പാര്‍ട്ടിയുടേയും പോഷക സംഘടനകളില്‍ പലതിന്‍റെ ഉദ്ഘാടനചടങ്ങുകളില്‍ പരിഷത്തിന്‍റെ നേതാക്കളെ പങ്കെടുപ്പിച്ച് തുടങ്ങി. രണ്ടുവര്‍ഷത്തിനപ്പുറം ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളന കാലയളവില്‍ നിര്‍ണ്ണായക സ്വാധീന ശക്തിയായി വളരുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.. വിശദാംശങ്ങള്‍ ഇങ്ങനെ..

തോമസ് ഐസക്-എംഎ ബേബി

തോമസ് ഐസക്-എംഎ ബേബി

തോമസ് ഐസക്-എംഎ ബേബി കൂട്ടുകെട്ടിലാണ് തെക്കന്‍ വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചതെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരോ കാലത്തും പാര്‍ട്ടിയില്‍ ശക്തിയാര്‍ജിച്ചിട്ടുള്ള ലോബികളാണ് അതാത് കാലത്ത് പാര്‍ട്ടി സെക്രട്ടറിയേറ്റ് കൈയടക്കുന്നതെന്ന യാഥാര്‍ത്ഥ്യം മുന്നില്‍കണ്ടാണ് പുതിയ നീക്കം.

പരിഷത്തിന്‍റെ പിന്തുണ

പരിഷത്തിന്‍റെ പിന്തുണ

ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ രഹസ്യമായ പിന്തുണയും പുതിയ കൂട്ടുകെട്ടിനുണ്ട്. പത്തനംതിട്ടയില്‍ സമാപിച്ച പരിഷത്തിന്‍റെ സംസ്ഥാന സമ്മേളനത്തിനു ശേഷം ഉണ്ടാക്കിയ രഹസ്യധാരണ തോമസ് ഐസക്-എംഎ ബേബി കൂട്ടുകെട്ടിനെ പിന്തുണയ്ക്കുകയാണ്. ധാരണകളുടെ അടിസ്ഥാനത്തില്‍ പലയിടങ്ങളിലും പാര്‍ട്ടി പോഷക സംഘടനകളുടെ വേദിയില്‍ പരിഷത്ത് നേതാക്കള്‍ സജീവ സാന്നിധ്യമായി തുടങ്ങി.

ഐക്യവേദി

ഐക്യവേദി

പരിഷത്തിന്‍റെ മുന്‍കാല നേതാവയ തോമസ് ഐസക്കിന് നേതാക്കളെ കൂട്ടിയിടുക്കുന്നതില്‍ പ്രയാസമില്ല. ഏറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പ്രകടമായ നീക്കങ്ങള്‍ നടക്കുന്നതെങ്കിലും തൃശൂരില്‍ ഈ മാസം നടക്കാന്‍ പോകുന്ന ഇഎംഎസ് സ്മൃതിവാദം ഇവരുടെ ഐക്യവേദിയായി മാറുമെന്നാണ് സൂചന.

നായനാരുടെ കാലത്ത്

നായനാരുടെ കാലത്ത്

സീതാരാം യെച്ചൂരിയും പ്രഫ. പ്രഭാത് പട്നായിക്കും സുനില്‍ പി ഇളയിടവും മറ്റും പങ്കെടുക്കുന്ന സ്മൃതിവാദത്തില്‍ മുഖ്യമപ്രഭാഷകനായി എംഎ ബേബിയും എത്തുന്നുണ്ട്. ഇകെ നായനാരുടെ കാലത്തു സിഐടിയു ലോബിയും പിന്നീട് വിഎസിനെയും മറ്റും നീക്കി പിണറായി വിഭാഗവും ഔദ്യോഗിക പക്ഷമായി മാറിയ അതേ സാഹചര്യം സൃഷ്ടിക്കാമെന്നാണ് പുതിയ വിഭാഗത്തിന്‍റെ കണക്ക്കൂട്ടല്‍.

<strong> ഫണ്ട് എത്തിച്ചത് ഡീനെന്ന് കോണ്‍ഗ്രസ്; എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പോയെന്ന് ഇടതുമുന്നണി</strong> ഫണ്ട് എത്തിച്ചത് ഡീനെന്ന് കോണ്‍ഗ്രസ്; എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പോയെന്ന് ഇടതുമുന്നണി

English summary
intergroup conflict in cpm kerala unit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X