കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ ജോലിയെ കലയുമായി ബന്ധപ്പെടുത്തണം; കലക്ടര്‍

Google Oneindia Malayalam News

നീലേശ്വരം: ഇന്റീരിയര്‍ ഡിസൈനര്‍മാരും ആര്‍ക്കിടെക്ടുമാരും ഡിസൈന്‍ എന്നത് ജോലിയെന്നതിന് ഉപരി അതിനെ ഒരു കലയായി കാണണമെന്ന് കാസര്‍കോട് ജില്ലാകലക്ടര്‍ കെ. ജീവന്‍ ബാബു അഭിപ്രായപ്പെട്ടു. ഡിസൈനര്‍മാര്‍ക്ക് തൊഴില്‍ കലയുമായി ബന്ധപ്പെടുത്തി പുതിയ പുതിയ സൃഷ്ടടികള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ടുപോകുന്ന കേരളീയതയെ തിരിച്ചു പിടിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയല്‍ ഡിസൈനര്‍ കേരള ശാഖയുടെ മേഖലാ സമ്മേളനം 'ചായില്ല്യം' നീലേശ്വരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജീവനക്കാര്‍ പലപ്പോഴും ശിക്ഷയായിട്ടാണ് കാസര്‍കോട് എത്തുന്നത്. ഡിസൈനര്‍മാര്‍ക്ക് കണ്ടുപഠിക്കാന്‍ കാസര്‍കോട്ട് ഒരുപാട് കാര്യങ്ങളുണ്ടെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു.നാടന്‍ കലകളുടെയും നാട്ടറിവിന്റെ സംഗമവേദിയായി 'ചായില്യത്തെ' മാറ്റാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.വിവിധ ജില്ലകളില്‍ നിന്നും എത്തിയവര്‍ തെയ്യം കലാകാരന്‍മാരുമായി അനുഭവങ്ങള്‍ പങ്കുവച്ചു. കൈത്തറി, പഞ്ചവര്‍ണ്ണം എന്നിവയെക്കുറിച്ച് വിവരണവും ഉണ്ടായിരുന്നു.

collec

തുടര്‍ന്ന് പയ്യന്നൂര്‍ യോദ്ധാ കളരി സംഘത്തിന്റെ കളരിപ്പയറ്റും ചിലമ്പൊലി അവതരിപ്പിച്ച നാടന്‍പാട്ട് ആരങ്ങേറി. ചെയര്‍മാന്‍ സുധീര്‍ ബി, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ ജോര്‍ജ് മത്തായി, പ്രവീണ്‍ ചന്ദ്ര, പ്രോഗ്രാം കോഓഡിനേറ്റര്‍ ശ്യാംകുമാര്‍ പുറവങ്കര സംസാരിച്ചു.
English summary
Interior designers should work artfully; collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X