Get Updates
Get notified of breaking news, exclusive insights, and must-see stories!

ആം ആദ്മിയുടെ കേരളത്തിലെ 'ആപ്പീസ് പൂട്ടി'

കൊച്ചി: 'അങ്ങനെ അവന്റെ ആപ്പീസ് പൂട്ടി' പൊതുവെ ഉപയോഗിക്കപ്പെടുന്ന ഒരു പ്രയാഗമാണിത്. അത് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയായി. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് തന്നെ പൂട്ടി.

കൊച്ചിയിലെ എംജി റോഡില്‍ ആയിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്. എന്നാല്‍ ഇപ്പോള്‍ അതേ സ്ഥലത്ത് ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ ഓഫീസ് ആണ് പ്രവര്‍ത്തിക്കുന്നത്. കേരള കൗമുദിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

AAP Kerala

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയം മുതലേ കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളാണ്. നേതാക്കളെ നൂലില്‍ കെട്ടിയിറക്കുന്നു എന്ന ആരോപണവും പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. സംസ്ഥാന സമിതിയില്‍ ആണെങ്കില്‍ തമ്മില്‍ തല്ലും പടലപ്പിണക്കുവും പതിവായിരുന്നു.

ഇപ്പോഴത്തെ ഓഫീസ് മാറ്റം പോലും പല നേതാക്കളും അറിഞ്ഞിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നേതാവായ സദാനന്ദ ഭട്ടിന്റെ കെട്ടിടത്തിലായിരുന്നു ഓഫീസ്. ഭട്ട് തന്നെയാണ് ആപ്പിന്റെ ഓഫീസിരുന്ന സ്ഥലത്ത് പീപ്പിള്‍സ് മൂവ്‌മെന്റിന്റെ ഓഫീസ് തുറന്നത്.

എന്നാല്‍ ഓഫീസ് പൂട്ടിപ്പോയതുകൊണ്ട് പാര്‍ട്ടി തന്നെ പൂട്ടിപ്പോയി എന്ന് ആരും കരുതേണ്ടെന്നാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. പാര്‍ട്ടി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന 12 സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെന്നും ഇവര്‍ അവകാശപ്പെടുന്നു.

ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ അടുത്ത മാസത്തോടെ പുന:സംഘടനയുണ്ടാകുമെന്നാണ് ആം ആദ്മി വക്താവ് കെപി രതീഷ് അറിയിച്ചിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+