കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് ബിയിലും പിളർപ്പ്?: ഗണേഷിനെ വെട്ടി പാർട്ടി പിടിക്കാന്‍ ചേച്ചി ഉഷ

Google Oneindia Malayalam News

കൊല്ലം: തുടർഭരണം നേടി അധികാരത്തില്‍ തുടരുന്ന ഇടതുമുന്നണിക്ക് മുന്നണിയിലെ ചെറു കക്ഷികള്‍ വലിയ തലവേദനയാകുന്നതാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കാണാന്‍ കഴിയുന്നത്. ഐ എന്‍ എല്ലിലായിരുന്നു ആദ്യം തർക്കം രൂപപ്പെട്ടത്. തർക്കത്തിനൊടുവില്‍ നേതാക്കള്‍ പരസ്പരം പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനകള്‍ നടത്തുകയും ചെയ്തതോടെ പാർട്ടിയെ മുന്നണിയില്‍ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പ് വരെ സിപിഎമ്മിന് നല്‍കേണ്ടി.

നീണ്ട ചർച്ചകള്‍ക്കൊടുവില്‍ ഐ എന്‍ എല്ലിലെ പ്രശ്നം ഒരുവിധം പരിഹരിക്കപ്പെട്ട് വരുമ്പോഴാണ് മറ്റൊരു കക്ഷിയായ എല്‍ ജെ ഡിയില്‍ പൊട്ടിത്തെറിയുണ്ടാവുന്നത്. അനുനയ നീക്കങ്ങള്‍ നടന്നെങ്കിലും സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരീസ് ഉള്‍പ്പടെയുള്ളവർ കഴിഞ്ഞ ദിവസം പാർട്ടി വിടുകയുണ്ടായി. ഇതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് ബിയും പിളരാന്‍ പോകുന്നുവെന്ന വാർത്തകള്‍ പുറത്ത് വരുന്നത്.

നടന്‍ സിദ്ധീഖ് ലക്ഷ്യം വെച്ചത് ഷമ്മി തിലകനെയോ: അമർഷം ശക്തം, അമ്മ യോഗത്തില്‍ പ്രതിഷേധമുയരുംനടന്‍ സിദ്ധീഖ് ലക്ഷ്യം വെച്ചത് ഷമ്മി തിലകനെയോ: അമർഷം ശക്തം, അമ്മ യോഗത്തില്‍ പ്രതിഷേധമുയരും

പാർട്ടി ചെയർമാനായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ വിയോഗത്തോടെ

പാർട്ടി ചെയർമാനായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ വിയോഗത്തോടെ കുടുംബത്തില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളാണ് കേരള കോണ്‍ഗ്രസ് ബിയിലെ ചേരിപ്പോരിലേക്കും നീണ്ടത്. ബാലകൃഷ്ണപിള്ളയായ മക്കളായ കെബി ഗണേഷ് കുമാർ എം എല്‍ എ ഉഷ മോഹന്‍ദാസ് എന്നിവർക്കിടയിലാണ് തർക്കം രൂക്ഷമായിരിക്കുന്നത്.

ഫൈറ്റർ ഫിഷ് പോലെ പ്രിയ പി വാര്യർ: തരംഗമായി പ്രിയ വാര്യരുടെ പുതിയ ചിത്രം

ബാലകൃഷ്ണപിള്ളയുടെ മൂത്ത മകളായ ഉഷാ മോഹന്‍ദാസിന് സജീവ രാഷ്ട്രീയത്തില്‍

ബാലകൃഷ്ണപിള്ളയുടെ മൂത്ത മകളായ ഉഷാ മോഹന്‍ദാസിന് സജീവ രാഷ്ട്രീയത്തില്‍ പ്രവർത്തന പരിചയം ഇല്ലെങ്കിലും പാർട്ടിയില്‍ ദീർഘകാലമായി പ്രവർത്തിക്കുന്ന മുതിർന്ന നേതാക്കളാണ് അവർക്ക് വേണ്ടി ചരട് വലികള്‍ നടത്തുന്നുണ്ട്. കെബി ഗണേഷ് കുമാറിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് കഴിഞ്ഞ ദിവസം ഉഷ മോഹന്‍ദാസിന്റെ പേരിലേക്ക് മാറ്റിയതോടെ തന്നെ പാർട്ടിയിലെ പ്രബല വിഭാഗം അവർക്കൊപ്പമുള്ളതായി വിലയിരുത്തപ്പെടുന്നു.

ബാലകൃഷ്ണപിള്ള മരിക്കുന്നതിന് മുമ്പ് തന്നെ പാർട്ടിയില്‍

ബാലകൃഷ്ണപിള്ള മരിക്കുന്നതിന് മുമ്പ് തന്നെ പാർട്ടിയില്‍ തർക്കങ്ങളുണ്ടായിരുന്നു. പിള്ള അന്തരിച്ചപ്പോൾ പാർട്ടി ചെയർമാൻ പദവി താത്കാലികമായി കെ ബി ഗണേഷ് കുമാറിന് നല്‍കിയെങ്കിലും മറുവിഭാഗം ഇത് പൂർണ്ണമായും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഗണേഷ് കുമാർ പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയ്യാറാകുന്നില്ലെന്നായിരുന്നു ഇവരുടെ ആക്ഷേപം.

ഗണേഷ് വിരുദ്ധ വിഭാഗം ഒന്നിച്ച് ഉഷാമോഹന്‍ദാസിന്

ഗണേഷ് വിരുദ്ധ വിഭാഗം ഒന്നിച്ച് ഉഷാമോഹന്‍ദാസിന് പിന്തുണ നല്‍കി അവരെ പാർട്ടി ചെയർപേഴ്സണനാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം, ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് ഗണേഷ് കുമാർ അനുകൂലികള്‍ വാദിക്കുന്നത്. കള്ളക്കഥകള്‍ കൊണ്ടും വ്യാജ ആരോപണങ്ങള്‍ കൊണ്ടും ഗണേഷിനെ തകർക്കാൻ കഴിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ബാലകൃഷ്ണപ്പിള്ളയുടെ മരണത്തിന് പിന്നാലെ വില്‍പ്പത്രത്തെ

ബാലകൃഷ്ണപ്പിള്ളയുടെ മരണത്തിന് പിന്നാലെ വില്‍പ്പത്രത്തെ തുടർന്ന് ഗണേഷ് കുമാറും ഉഷ മോഹന്‍ദാസും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഈ തർക്കമായിരുന്നു ഗണേഷ് കുമാറിന് തുടക്കത്തില്‍ മന്ത്രി സ്ഥാനം ലഭിക്കാതെ പോയതില്‍ പ്രധാന കാരണം. വിൽപ്പത്രത്തിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഗണേശിനെതിരെ സഹോദരി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു.

പാർട്ടി സംസ്ഥാന സമിതിയിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമുണ്ടെന്നാണ്

പാർട്ടി സംസ്ഥാന സമിതിയിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം. ചെയർമാനെ തെരഞ്ഞെടുക്കാനുള്ള വിപുലമായ യോഗം ചേരാൻ ഇതുവരെ സാധിച്ചിട്ടില്ല. കോവിഡ് കാരണമായിരുന്നു ഇത് നീണ്ടു പോയത്. നിയന്ത്രണങ്ങള്‍ മാറിയെങ്കിലും സംസ്ഥാനസമിതി വിളിച്ചുചേർക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേഷ് അവഗണിക്കുന്നുവെന്നാണ് പരാതി. ഇതോടെയാണ് സ്വന്തം നിലക്ക് വിമതർ സംസ്ഥാന സമിതി യോഗം വിളിച്ച് ചേർക്കാന്‍ തീരുമാനിച്ചത്.

English summary
Internal problems escalate in Kerala Congress b: Dispute between Ganesh Kumar and Usha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X