കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്പര ധാരണയോടെ പിരിയാന്‍ ജോസ് കെ മാണിയും ജോസഫും?; രണ്ട് വിഭാഗങ്ങളേയും യുഡിഎഫില്‍ നിലനിര്‍ത്തും

Google Oneindia Malayalam News

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ കേരള കോണ്‍ഗ്രസില്‍ പിജെ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങല്‍ പരസ്പര ധാരണയോടെ പിരിയാന്‍ നീക്കമാരിച്ചതായി റിപ്പോര്‍ട്ട്. വേര്‍പിരിയല്‍ സംബന്ധിച്ച് ഇരുപക്ഷത്തേയും മുതിര്‍ന്ന നേതാക്കള്‍ ആലോചന തുടങ്ങിയെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങല്‍ മുന്നണിയുടെ തന്നെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലേക്ക് വളരുന്നത് ഒഴിവാക്കണമെന്ന ആവശ്യം യുഡിഎഫ് യോഗത്തില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ നീക്കം ആരംഭിച്ചത്. ഒന്നിച്ചു പോവാന്‍ കഴിയില്ലെന്ന് പൂര്‍ണ്ണ ബോധ്യം വന്നാല്‍ പരസ്പരം ധാരണയോടെ പിരിയുക എന്നതാണ് ഇരുപക്ഷവും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പിജെ ജോസ്ഫും-ജോസ് കെ മാണിയും പിരിഞ്ഞാലും രണ്ടു വിഭാഗങ്ങളേയും യുഡിഎഫിന് ഒപ്പം നിര്‍ത്താമെന്ന ഉറപ്പ് യുഡിഎഫ് നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

<strong>ബിജെപി കാത്തിരുന്നോളു..! അടുത്ത ഇര നിങ്ങളാണ്; ജെഡിയു വ‍‍ഞ്ചിക്കുമെന്ന മുന്നറിയിപ്പുമായി കുശ്വാഹ</strong>ബിജെപി കാത്തിരുന്നോളു..! അടുത്ത ഇര നിങ്ങളാണ്; ജെഡിയു വ‍‍ഞ്ചിക്കുമെന്ന മുന്നറിയിപ്പുമായി കുശ്വാഹ

കേരള കോണ്‍ഗ്രസ് എം ഭരണ ഘടനപ്രകാരം ചെയര്‍മാന്‍റെ എല്ലാം അധികാരവും വര്‍ക്കിങ് ചെയര്‍മാനുണ്ട്. പാര്‍ട്ടി പിളര്‍പ്പിലേക്ക് പോയാല്‍ ഈ അധികാരമുപയോഗിച്ച് കൂറുമാറ്റ നിരോധന നിയമം മറികടക്കാനാകുമെന്നാണ് ജോസഫ് പ്രതീക്ഷിക്കുന്നത്. താനാണ് പാര്‍ട്ടി ചെയര്‍മാനെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തും ഈ നീക്കങ്ങളുടെ ഭാഗമാണ്.

congress

അതേസമയം, തര്‍ക്കപരിഹാരം എന്ന നിലയില്‍ രണ്ട് ഫോര്‍മുലകള്‍ ജോസഫ് വിഭാഗം മുന്നോട്ടു വെയ്ക്കുന്നുന്നുണ്ട്. പിജെ ജോസഫിനെ ചെയര്‍മാനാക്കി ജോസ്കെ മാണിയെ വര്‍ക്കിങ് ചെയര്‍മാനാക്കണം എന്നാണ് ആദ്യ ഫോര്‍മുല. ഈ ഫോര്‍മുല പ്രകാരം സിഎഫ് തോമസിന് നിയമസഭാ നേതാവിന്‍റെ സ്ഥാനം നല്‍കും. സിഎഫ് തോമസിനെ ചെയര്‍മാനാക്കിയുള്ളതാണ് രണ്ടാമത്തെ തര്‍ക്കപരിഹാര ഫോര്‍മുല. സിഎഫിനെ ചെയര്‍മാനാക്കുമ്പോള്‍ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും നിയസഭ കക്ഷി നേതാവിന്‍റെ പദവിയും ജോസഫിനായിരിക്കും. ജോസ് കെ മാണിക്ക് ലഭിക്കുക ഡപ്യൂട്ടി ചെയര്‍മാന്‍റെ പദവിയായിരിക്കും.

രണ്ട് നിര്‍ദ്ദേശങ്ങളിലും ജോസ് കെ മാണിക്ക് അധ്യക്ഷ പദവി നിഷേധിക്കുന്നതിനാല്‍ ഇവ രണ്ടും മാണി വിഭാഗം തള്ളിക്കളയുകയാണ്. പിജെ ജോസഫിനെ ചെയര്‍മാനാക്കാന്‍ തയ്യാറാല്ല. സിഎഫ് തോമസിനെ ചെയര്‍മാനാക്കിയാല്‍ വര്‍ക്കിങ് ചെയര്‍മാനാകാന്‍ തയ്യാറാണ്. പക്ഷെ പിന്നീട് ചെയര്‍മാന്‍ സ്ഥാനം ജോസ് കെ മാണിക്ക് നല്‍കുമെന്ന ഉറപ്പ് കിട്ടണമെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ നിലപാട്.

English summary
internal sabortage: cracks in kerala congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X