കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം; മികച്ച സംവിധായൻ ലിജോ ജോസ് , നടൻ ചെമ്പൻ വിനോദ്

Google Oneindia Malayalam News

Recommended Video

cmsvideo
സംവിധായൻ ലിജോ ജോസ് , നടൻ ചെമ്പൻ വിനോദ് | Oneindia Malayalam

പനജി: ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം. മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശ്ശേരിയേയും നടനായി ചെമ്പൻ വിനോദിനെയും തിരഞ്ഞെടുത്തു. ഇമയൗ എന്ന സിനിമയിലെ പ്രകടനത്തിനാണു രണ്ടു പേരും പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത്. സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രെയ്ന്‍-റഷ്യൻ ചിത്രം ഡോൺബാസിൻ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം സംവന്തമാക്കി.

<strong>ഗിരിവരാസനം Vs തെറിവരാസനം!!! രണ്ടും ബ്ലാക്കോട് ബ്ലാക്ക്... പ്രേമത്തിലെ ജോര്‍ജ്ജിനെ വെല്ലും ട്രോളുകൾ</strong>ഗിരിവരാസനം Vs തെറിവരാസനം!!! രണ്ടും ബ്ലാക്കോട് ബ്ലാക്ക്... പ്രേമത്തിലെ ജോര്‍ജ്ജിനെ വെല്ലും ട്രോളുകൾ

ആദ്യമായാണു മലയാളികൾക്ക് ഈ രണ്ടു പുരസ്കാരങ്ങളും ഒരുമിച്ചു ലഭിക്കുന്നത്. കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് പാർവ്വതി മികച്ച നടിക്കുള്ള രജതമയൂരം സ്വന്തമാക്കിയിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആഗോള നിലവാരമള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൗ മിക്ചച നടനും സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

Lijo Jose and Chemban Vinod

മികച്ച നടിക്കുള്ള പുരസ്കാരം വെന്‍ ട്രീസ് ഫാള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്റ്റസ്യ പുസ്റ്റോവിറ്റ് സ്വന്തമാക്കി. മില്‍കോ ലാസ്റോവിന്‍റെ അഗ എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്കാരം. എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന തീരദേശഗ്രാമത്തിലെ ഒരു വീട്ടിലെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായി മരിക്കുന്നതും തുടര്‍ന്ന് ആ മരണവീട്ടിലുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈമായൗ എന്ന ചിത്രത്തില്‍ നിറയുന്നത്.

English summary
International Film Festival Goa awards for Chemban Vinod and Lijo Pallissery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X