കാഴ്ചയുടെ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
തിരുവനന്തപുരം: ഇരുപതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ഇനി തലസ്ഥാനത്തിന് ഒരാഴ്ച കാലം കാഴ്ചയുടെ മാമാങ്കമായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഉദ്ഘാടനം ചെയ്യും.
തബല മാന്ത്രികന് ഉസ്താദ് സക്കീര്‍ ഹുസൈന്റെ സംഗീത പരിപാടിയോടെയാണ് ഇരുപതാമത് രാജ്യാന്തര ചലച്ചിത്ര മേള ആരംഭിക്കുക. ചൈനീസ് ത്രീഡി വുള്‍ഫ് ടോട്ടം ഉദ്ഘാടന ചിത്രത്തോടെയാണ് ചലച്ചിത്ര മേള മിഴിതുറക്കുന്നത്. ഇറാനിയന്‍ സംവിധായകന് ദാരുഷ് മെഹ്ജി,ജൂറി ചെയര്മാന് ജൂലിബ്രസ്സന് എന്നിവര്‍ പങ്കെടുക്കും.

പതിനാല് വിഭാഗങ്ങളില്‍ 176 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാണുള്ളത്. ലോക സിനിമാ വിഭാഗത്തില്‍ 90 ചിത്രങ്ങളും അന്തര്‍ദേശീയ വിഭാഗത്തില്‍ 14 ചിത്രങ്ങളും മലയാള സിനിമാ വിഭാഗത്തില്‍ ഏഴു ചിത്രങ്ങളും ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏഴു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ ലിത്വാനിയായില്‍ നിന്ന് അഞ്ചും മ്യാന്മാറില് നിന്ന് രണ്ടും ചിത്രങ്ങള്‍ മേളയിലുണ്ട്. മേളയുടെ 20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആദ്യപ്രദശനങ്ങള് മൂവായിരം പേര്‍ക്കിരിക്കാവുന്ന താത്ക്കാലിക തീയേറ്ററാണുള്ളത്. നാലു മുതല്‍ 11 വരെയാണ് ചലച്ചിത്ര മേള.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications