കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്ര വിസ്മയ കാഴ്ചകളില്‍ ഞാറാഴ്ച രണ്ട് മലയാള ചിത്രങ്ങള്‍, മാറ്റുരയ്ക്കാന്‍ ജേര്‍ണി ടു ദി ഷോറും

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: കാഴ്ചയുടെ മേളങ്ങളില്‍ ഇന്ന് രണ്ടു മലയാള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഒറ്റാല്‍ , ചായം പൂശിയ വീട് എന്നീ ചിത്രങ്ങളാണ് സിനിമാ പ്രേമികള്‍ക്കായി എത്തുന്നത്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ശ്രീകുമാര്‍ തിയേറ്ററിലും സതീഷ് ബാബു സേനന്‍ സംവിധാനം ചെയ്ത ചായം പൂശിയ വീട് കലാഭവനിലുമായിരിക്കും പ്രദര്‍പ്പിക്കുക.

കസാക്കിസ്ഥാന്‍ സിനിമ ബോപെം മത്സര വിഭാഗത്തിലും ഡേര്‍ട്ടി യെല്ലോ ഡാര്‍ക്‌നസ് ലോക സിനിമാ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും. ബുദ്ധയാന്‍ മുഖര്‍ജിയുടെ ദി വയലിന്‍ പ്ലെയര്‍,ബംഗാളി സിനിമ രാജ് കഹാനി എന്നിവയാണ് മത്സര വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.

-iffk

ചലച്ചിത്ര പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ കിയോഷി കുറസോവയുടെ ജേര്‍ണി ടു ദി ഷോര്‍ ഇന്ന് പ്രദർശനത്തിന് ഉണ്ടാവും, ഇത് കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഉദ്ഘാടന ചിത്രമായിരുന്ന ത്രി.ഡി ചിത്രം വൂള്‍ഫ് ടോട്ടം ഇന്ന് വീണ്ടും പ്രദര്‍ശനമുണ്ടാവും.

ലോക സിനിമാ വിഭാഗത്തില്‍ ഫ്രെഞ്ച് സിനിമയായ ദീപന്‍, ഇസ്രായേലി സിനിമ റബിന്‍ ദി ലാസ്റ്റ് ഡേ, വാലി ഓഫ് ലൗ, ദിഫെയ്‌സ് ഓഫ് ദി ആഷ്, എന്നി സിനിമകളും ഇന്നു മാറ്റുരയ്ക്കാനുണ്ടാകും. സിദ്ധാര്‍ഥ് ശിവയുടെ ഐന്‍, വലിയ ചിറകുള്ള പക്ഷികള്‍ എന്നിവയാണ് മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍. ഏഴു ദിവസങ്ങളിലായി ലോകസിനിമയുടെ വിസ്മയ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത് 13 തിയേറ്ററുകളിലായാണ്.

English summary
International film festival of Kerala,two Malayalam films will screen on sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X