രാജ്യാന്തര ചലച്ചിത്രമേള മാറ്റിവച്ചു; മേള ഡിസംബറിൽ നടക്കില്ല; ഫ്രെബുവരിയിലേക്ക് മാറ്റി; തിരുവനന്തപുരം വേദിയാകും
തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരിയിലേക്ക് മാറ്റി. ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്താണ് ചലച്ചിത്രമേള നടക്കുക. മേളയുടെ ഉദ്ഘാടനം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 4 ന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി നിര്‍വഹിക്കും. കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കി ചലച്ചിത്രമേള സംഘടിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നടക്കുന്ന മേളയിൽ വിവിധ ഭാഷകളിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അതേസമയം, ഡിസംബറിൽ നടത്താനിരുന്ന ചലച്ചിത്രമേളയാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്.

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പുറമേ ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെയും വേദി തിരുവനന്തപുരം തന്നെയാണ്. ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ലക്സ് എസ്.എല്‍ തിയേറ്ററിലെ നാല് സ്ക്രീനുകളിലാണ് ഹ്രസ്വ ചിത്രമേള നടക്കുന്നത്. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏരീസ് പ്ലക്സിലെ (ഓഡി ഒന്നില്‍) ഡിസംബര്‍ 9 ന് നിര്‍വഹിക്കും. സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി അംഗങ്ങൾ, ക്ഷണിക്കപ്പെട്ട അതിഥികൾ, വിവിധ സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
വീണ്ടും ഗ്ലാമറസ് ലുക്കില്‍ ഞെട്ടിച്ച് രസ്‌ന പവിത്രന്‍; പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

ഹ്രസ്വചിത്ര മേളയ്ക്കു ശേഷം ഫെബ്രുവരിയിലാണ് രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്. ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്താണ് മേള നടക്കുക. മേളയുടെ ഉദ്ഘാടനം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 4 ന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി നിര്‍വഹിക്കും. പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നടക്കുന്ന മേളയിൽ വിവിധ ഭാഷകളിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

അതേസമയം, നേരത്തെ ഡിസംബർ 10 മുതൽ 17 വരെയായിരുന്നു ചലച്ചിത്ര മേള നടത്താനിരുന്നത്. സാധാരണഗതിയിൽ ഡിസംബർ മാസങ്ങളിലാണ് മേള നടക്കാറുള്ളത്. ഇതാണ് ഇപ്പോൾ ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചിരിക്കുന്നത്. മേള നടക്കുന്ന കെ.എസ്.എഫ്.ഡി.സിയുടെ കൈരളി, ശ്രീ തിയ്യേറ്ററുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതും മോശം കാലാവസ്ഥയുമാണ് മേള മാറ്റിവെക്കാന്‍ കാരണമെന്നാണ് സൂചന. തിയ്യേറ്ററുകളുടെ ലഭ്യതയും മേള നീട്ടിവെക്കാന്‍ കാരണമായെന്നാണ് വിവരം.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ തവണ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിങ്ങനെ നാല് മേഖലകളിലായിട്ടായിരുന്നു ചലച്ചിത്ര മേള സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി നടന്നു വന്നിരുന്ന മേള പല മേഖലകളിലായി മാറ്റിയിരുന്നത് ഐഎഫ്എഫ്കെയിൽ സ്ഥിരം സാന്നിധ്യമായിരുന്നവർക്ക് പോലും നിരാശയുണ്ടാക്കിയിരുന്നു. എന്നാൽ, ഇക്കുറി മേള അല്പം നീണ്ടു പോയെങ്കിലും തിരുവനന്തപുരത്ത് ഒന്നിക്കാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.












Click it and Unblock the Notifications