കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം തട്ടിപ്പിന് രാജ്യാന്തര ബന്ധം!!! മൂന്ന് വിദേശികളടങ്ങുന്ന സംഘം പണം തട്ടിയത് മുംബൈയില്‍ നിന്ന്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ജോഷി സംവിധാനം ചെയ്ത പൃത്ഥ്വിരാജ്‌ സിനിമ റോബിന്‍ ഹുഡിലെ മോണത്തെ വെല്ലുന്ന തട്ടിപ്പാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നത്. എടിഎമ്മില്‍ രഹസ്യക്യാമറകളും വിവരങ്ങള്‍ ചോര്‍ത്താനുള്ള യന്ത്രവും ഘടിപ്പിച്ച് തട്ടിപ്പുകാര്‍ അപഹരിച്ചത് ലക്ഷങ്ങളാണ്. തിരുവനന്തപുരത്ത് വിവിധ ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തിന് പിന്നില്‍ രാജ്യാന്തര ബന്ധമുണ്ടെന്നാണ് പോലീസ് പറുന്നത്.

തിരുവനന്തപുരത്ത് റോബിന്‍ഹുഡ് മോഡല്‍ മോഷണം; എടിഎമ്മുകളില്‍ നിന്ന് ലക്ഷങ്ങള്‍ അപഹരിച്ചു...തിരുവനന്തപുരത്ത് റോബിന്‍ഹുഡ് മോഡല്‍ മോഷണം; എടിഎമ്മുകളില്‍ നിന്ന് ലക്ഷങ്ങള്‍ അപഹരിച്ചു...

മൂന്ന് വിദേശികളാണ് തട്ടിപ്പിന് പിന്നിലെന്ന് പോലസ് കണ്ടെത്തി. എടിഎം വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള യന്ത്രങ്ങള്‍ എടിഎമ്മില്‍ സ്ഥാപിക്കുന്ന മൂന്ന് വിദേശികളുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എടിഎമ്മിലെ ക്യാമറയിലാണ് മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് അമ്പതോളം ആളുകളുടെ പണം എടിഎമ്മില്‍ നിന്ന് നഷ്ടപ്പെട്ടത്.

ഹൈടെക്ക്

ഹൈടെക്ക്

എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിച്ചുള്ള ഹൈടെക്ക് തട്ടിപ്പ് കേരളത്തില്‍ ആദ്യമായാണ് നടക്കുന്നത്. 16 പേരുടെ എടിഎം വിവരങ്ങള്‍ ശേഖരിച്ച് രണ്ടരലക്ഷത്തിലേറെ രൂപയാണ് മോഷ്ടാക്കള്‍ അപഹരിച്ചത്.

വിദേശികള്‍

വിദേശികള്‍

തട്ടിപ്പിന് പിന്നില്‍ മൂന്ന് വിദേശികളാണെന്നാണ്‌ പ്രാഥമിക വിവരം. ഇവരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്

 സ്‌കിമ്മര്‍

സ്‌കിമ്മര്‍

സ്‌കിമ്മര്‍ എന്ന പേരുള്ള പ്രത്യേക യന്ത്രം എടിഎമ്മില്‍ ഘടിപ്പിച്ചാണ് മോഷ്ടാക്കള്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശേഖരിച്ചത്.

 ക്യാമറ

ക്യാമറ

എടി എം കൗണ്ടറിനുള്ളില്‍ മോഷ്ടാക്കള്‍ പ്രത്യേക ക്യാമറയും ഘടിപ്പിച്ചിരുന്നു. പിന്‍ വിവരങ്ങള്‍ ചോര്‍ത്താനായിരുന്നു ഇത്. മൊബൈല്‍ ബാറ്ററിയും ക്യാമറയും മെമ്മറി കാര്‍ഡും ഉപയോഗിച്ചാണ് ക്യാമറ നിര്‍മ്മിച്ചിരിക്കുന്നത്.

മുംബൈ

മുംബൈ

പോലീസിന്റെ അന്വേഷണത്തില്‍ മൂംബൈയില്‍ നിന്നാണ് പണം തട്ടിയെടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. കംപ്യൂട്ടര്‍ ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മുംബൈയില്‍ നിന്നാണ് പണം തട്ടിയെടുത്തതെന്ന് മനസിലായത്. അന്വേഷണ സംഘം മുംബൈയിലേക്ക് പോകുമെന്നാണ് വിവരം.

ഡൂപ്ലിക്കേറ്റ്

ഡൂപ്ലിക്കേറ്റ്

കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിച്ച് ഡൂപ്ലിക്കേറ്റ് കാര്‍ഡുണ്ടാക്കിയാണ് പണം തട്ടിയെടുത്തിരിക്കുന്നത്. ഞായറാഴ്ച ബാങ്ക് അവധിയുള്ള ദിവസം നോക്കിയാണ് പണം പിന്‍വലിച്ചത്.

നഷ്ട്ടപ്പെട്ടു

നഷ്ട്ടപ്പെട്ടു

എന്നാല്‍ തട്ടിപ്പിനിരയായ 50ഓളം പേര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 16 പേരുടെ പരാതിയിന്‍മേലാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

അന്വേഷണം

അന്വേഷണം

എടിഎം തട്ടിപ്പ് അന്വേഷിക്കാന്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സൈബര്‍ വിദഗ്തരടങ്ങുന്ന സംഘം ഉടന്‍ മുംബൈയിലേക്ക് തിരിക്കും.

English summary
Robin Hood' model ATM robbery in Thiruvanathapuram, Investigatiom team says Inter National gang behind ATM fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X