കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിക്കളങ്ങൾ ഇല്ലാതാകുമ്പോൾ സമൂഹത്തിൽ വിഭാഗിയത വർദ്ധിക്കും

  • By Sreejith Kk
Google Oneindia Malayalam News

വടകര: കളിക്കളങ്ങൾ ഇല്ലാതാകുന്നതു കൊണ്ടാണ് സമൂഹത്തിൽ വിഭാഗിയത വർദ്ധിക്കുന്നതെന്ന് ഇന്റർ നാഷണൽ വോളിബോൾ താരം കിഷോർ കുമാർ അഭിപ്രായപ്പെട്ടു.മണിയൂർ ജൂപ്പിറ്റർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

എല്ലാ വ്യത്യാസങ്ങൾക്കുമുപരിയായി മനുഷ്യ സ്നേഹത്തിന്റെ മതനിരപേക്ഷതയുടെ പ്രാധാന്യമാണ് കളിക്കളങ്ങൾ ഉദ്ഘോഷിച്ചത് .വർത്തമാനകാലത്തെ വിഭാഗിയതകൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് കളിയുടെ പിന്തുണ കൂടി പ്രയോജനപ്പെടുത്തേണ്ടതാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

pic

ചടങ്ങിൽ വി എം കണ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഴയ കാല വോളി ബോൾ കളിക്കാരെ മുൻ ഇന്ത്യൻ കോച്ച് പി. സേതുമാധവൻ ആദരിച്ചു, കെ. ചാപ്പൻ അനുസ്മരണവും, കടത്തനാടിന്റെ വോളിബോൾ പാരമ്പര്യം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിലും പി ഹരീന്ദ്രനാഥ് പ്രഭാഷണം നടത്തി.

സുവർണ്ണ ജൂബിലിയാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബോളിബോൾ കോച്ചിങ്ങ് ക്യാമ്പ് ഇന്ത്യൻ നേവി- സർവ്വീസസ്സ് കോച്ച് വി എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

45 വിദ്യാർത്ഥികളാണ് കോച്ചിങ്ങ് ക്യാമ്പിൽ പങ്കെടുക്കുന്നത്.ക്ലബ് സെക്രട്ടറി എ അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു ടി.പി രാധാകൃഷ്ണൻ,എൻ രവീന്ദ്രൻ,കെ പി സുനിൽ കുമാർ, വി ടി രാജൻ ,ടി കെ അഷറഫ്, പി.ടി കെ മുഹമ്മദലി , എം കെ പ്രമോദ്, ബി.സുരേഷ് ബാബു,എ. വി. ബാബു എന്നിവർ പ്രസംഗിച്ചു.

English summary
International volleyball player Kishore Kumar's speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X