കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാദിനത്തിൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ചുമതല വനിതാ ഓഫീസർക്ക്; നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും. ഈ ദിവസം കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം നിര്‍വ്വഹിക്കുന്നതും വനിതകളായ പോലീസ് ഉദ്യോഗസ്ഥരായിരിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം തുടരുന്നു, ചിത്രങ്ങള്‍ കാണാം

kerala police

വനിതാ ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്ള സ്റ്റേഷനുകളില്‍ അവര്‍ ഈ ദിവസം സ്റ്റേഷന്റെ ചുമതല വഹിക്കും. സ്റ്റേഷനില്‍ ഒന്നിലധികം വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളില്‍ ലഭ്യമാക്കും. വനിതാ ഓഫീസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നിയന്ത്രണത്തില്‍ അവര്‍ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളില്‍ അന്വേഷണം നടത്തുകയും ചെയ്യും. കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും ആ ദിവസം വനിതാ ഉദ്യോഗസ്ഥയായിരിക്കും.

അന്താരാഷ്ട്ര വനിതാദിനത്തില്‍ മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തില്‍ വനിതാ കമാന്‍ഡോകള്‍ ആയിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ ആ ദിവസം സുരക്ഷാഡ്യൂട്ടിക്ക് വനിതാ കമാന്‍ഡോമാരെ നിയോഗിക്കും. കൂടാതെ രാജ്ഭവനിലും ആ ദിവസം വനിതാ കമാന്‍ഡോകളെ ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തും. ഹൈവേ പട്രോള്‍ വാഹനങ്ങളിലും അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.

വനിതാ ദിനത്തോടനുബന്ധിച്ച് ഓരോ ജില്ലയിലും സി.സി.റ്റി.എന്‍.എസ്, കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം, ബീറ്റ് പട്രോളിംഗ്, പിങ്ക് പട്രോളിംഗ് തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി പുരസ്‌കാരം നല്‍കും. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേരളാപോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ നടപടികള്‍.

രാഷ്ട്രീയ മൂല്യത്തിന്റെ വില, എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം; ചെറുതല്ലാത്ത ധൈര്യം- ഹരീഷ് വാസുദേവൻരാഷ്ട്രീയ മൂല്യത്തിന്റെ വില, എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം; ചെറുതല്ലാത്ത ധൈര്യം- ഹരീഷ് വാസുദേവൻ

ജോര്‍ജിനെതിരെ സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, കടുത്തുരുത്തിയില്‍ സ്റ്റീഫന്‍, രണ്ടും കല്‍പ്പിച്ച് ജോസ്!!ജോര്‍ജിനെതിരെ സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, കടുത്തുരുത്തിയില്‍ സ്റ്റീഫന്‍, രണ്ടും കല്‍പ്പിച്ച് ജോസ്!!

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

ബിഗ് ബോസ് ഹൗസ് ഇനി ഞെട്ടും; പുതിയ അതിഥിയായി ട്രാൻസ് ജെൻഡർ മിഴി മാർവ , കാത്തിരിപ്പിൽ പ്രേക്ഷകർബിഗ് ബോസ് ഹൗസ് ഇനി ഞെട്ടും; പുതിയ അതിഥിയായി ട്രാൻസ് ജെൻഡർ മിഴി മാർവ , കാത്തിരിപ്പിൽ പ്രേക്ഷകർ

സന്തോഷ് ഈപ്പനെ അറിയില്ലെന്ന് വിനോദിനി ബാലകൃഷ്ണന്‍; ഫോണ്‍ നല്‍കിയത് സ്വപ്‌നയ്‌ക്കെന്ന് സന്തോഷ്സന്തോഷ് ഈപ്പനെ അറിയില്ലെന്ന് വിനോദിനി ബാലകൃഷ്ണന്‍; ഫോണ്‍ നല്‍കിയത് സ്വപ്‌നയ്‌ക്കെന്ന് സന്തോഷ്

English summary
International Women's Day 2021: Women Police officers will be in charge of the Station House Officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X