ആർട് ഓഫ് ലിവിങ് സൗജന്യ യോഗ പരിശീലനം സംസ്ഥാനത്ത് ഒന്നരലക്ഷം പേർക്ക് അവസരം
അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻറെ ഭാഗമായി ആർട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സൗജന്യ യോഗപരിശീലനം .യോഗാ ദിനത്തിന് മുന്നോടിയായി ആഗോള തലത്തിൽ നടക്കുന്ന ശ്രീ ശ്രീ യോഗാ ലെവൽ 1 പ്രോഗ്രാം കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ ജൂൺ 17മുതൽ 21വരെ നടക്കും. ശ്രീശ്രീരവിശങ്കർ സ്കൈപ്പിലൂടെ യോഗാ സെഷനുകളിൽ നിർദ്ദേശങ്ങൾ നൽകും.
സംസ്ഥാനത്തെ ആയിരത്തിലധികം ആർട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, അലോപ്പതി, ആയുർവേദ, ഹോമിയോ ആശുപത്രികൾ, ബാങ്കുകൾ, ഓഫീസുകൾ, സന്നദ്ധസംഘടനകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന സൗജന്യ യോഗ പരിശീലനത്തിൽ ഒന്നര ലക്ഷത്തിലധികം പേർക്ക് അവസരം നൽകും.

ആർട്ട് ഓഫ് ലിവിങിന്റെ തനത് പരിപാടിയായ "സൺ നെവർ സെറ്റ്സ് ഓൺ യോഗാ" ജൂൺ 16ന് രാവിലെ 6മണിക്ക് ആരംഭിക്കും. ലോകമെമ്പാടുമുള്ള പ്രവർത്തകർ 24മണിക്കൂറും യോഗചെയ്യുന്ന പ്രസ്തുത പരിപാടിയിൽ കേരളത്തിൽ ആർട് ഓഫ് ലിവിങ് കേന്ദ്രങ്ങൾ പങ്കെടുക്കും. സൗജന്യ യോഗാ ദിന ക്ലാസ്സുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ അതാത് ജില്ലാ കേന്ദ്രങ്ങളിലോ 9539063478 ഫോൺ നമ്പറിലോ ബന്ധപ്പെടേണ്ടതാണെന്നു ആർട്ട് ഓഫ് ലിവിംഗ് ശ്രീശ്രീ യോഗാ സംസ്ഥാന കോ- ഓർഡിനേറ്റർ ശ്രീ ശശികുമാർ പൊള്ളേക്കാട് വാർത്താക്കുറിപ്പിൽ അറിയിക്കുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications