കേന്ദ്ര മാന്വലില്‍ യോഗയ്ക്ക് കീര്‍ത്തനമോ? മന്ത്രി ശൈലജയുടെ ശകാരം?
തിരുവനന്തപുരം: യോഗ ദിനാചരണം ഏതെങ്കിലും മത വിഭാഗത്തിന്റേതാണോ? യോഗ എന്നത് തന്നെ ഏതെങ്കിലും മതവിഭാഗത്തിന്റേതല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറയുന്നത്. എന്നാല്‍ കേരളത്തിലെ യോഗദിനാഘോഷം അല്‍പം വിവാദത്തോടെയാണ് തുടങ്ങിയത്.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനമായിരുന്നു വേദി. ഉദ്ഘാടന ചടങ്ങില്‍ കീര്‍ത്തനം ആലപിച്ചത് ആരോഗ്യമന്ത്രി കെകെ ശൈലജയെ അസ്വസ്ഥയാക്കി. യോഗ ഒരു മതവിഭാഗത്തിന്റേത് മാത്രമല്ലെന്നായിരുന്നു മന്ത്രിയുടെ പക്ഷം.

യോഗയില്‍ മതേതരത്വം കാത്തുസൂക്ഷിയ്ക്കണം എന്നാണ് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞത്. യോഗയ്ക്ക് മുമ്പ് മനസ്സ് ഏകാഗ്രമാക്കാന്‍ ഓരോ മതക്കാര്‍ക്കും അവരവരുടെ പ്രാര്‍ത്ഥന ആകാം എന്നും മന്ത്രി പറഞ്ഞു. ഒരു മതത്തിലും വിശ്വസിയ്ക്കാത്തവരും ഇവിടെ ഉണ്ട് എന്നും മന്ത്രി ഓര്‍മപ്പെടുത്തി.

കീര്‍ത്തനം ആലപിയ്ക്കുമ്പോള്‍ തന്നെ മന്ത്രി അസ്വസ്ഥയായിരുന്നു. മുന്‍ ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിനോട് ഇക്കാര്യം സംസാരിയ്ക്കുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങിന് ശേഷം മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചെന്നും വിശദീകരണം തേടിയെന്നും ഒക്കെയാണ് പിന്നീട് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം മന്ത്രി നിഷേധിച്ചു. എല്ലാവര്‍ക്കും സ്വീകാര്യമായ കീര്‍ത്തനം ആലപിച്ചുകൂടെ എന്ന് ചോദിയ്ക്കുകമാത്രമാണ് ചെയ്തത് എന്നാണ് മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.
കീര്‍ത്തനം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കും ഉണ്ട് വിശദീകരണം. കേന്ദ്ര സര്‍ക്കാര്‍ മാന്വല്‍ അനുസരിച്ചാണ് പരിപാടി നടത്തിയത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചടങ്ങില്‍ ആലപിച്ച കീര്‍ത്തനം പതഞ്ജലി യോഗയിലെ ഒരു ശ്ലോകം മാത്രമാണെന്നും അത് ഏതെങ്കിലും മതവിഭാഗത്തില്‍ പെട്ടത് മാത്രമല്ലെന്നും ആണ് യോഗ പരിശീലകരുടെ വിശദീകരണം.












Click it and Unblock the Notifications