കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞു; വാട്‌സാപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നില്ല, പ്രമേയം ഇന്ന് നിയമസഭയില്‍

Google Oneindia Malayalam News

കവരത്തി: ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. വാട്‌സാപ്പ് സന്ദേശങ്ങള്‍ പോലും ചില ദ്വീപുകളില്‍ ലഭിക്കുന്നില്ല. മൊബൈലില്‍ 4 ജി കാണിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി സന്ദേശങ്ങള്‍ ഒന്നും തന്നെ അയക്കാന്‍ കഴിയുന്നില്ല. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ എതിരായ പ്രതിഷേധങ്ങള്‍ ഓണ്‍ലൈനില്‍ നടക്കുന്നതിനിടെയാണ് ഇങ്ങനെയൊരു നീക്കം.

kerala

ഇതിനിടെ ലക്ഷദ്വീപിലെ ബിജെപി സംഘം ദില്ലിയിലെത്തി. പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജി, വൈസ് പ്രസിഡന്റ് കെപി മുത്തുക്കോയ, എന്നിവരാണ് ദില്ലിയില്‍ എത്തിയത്. ലക്ഷദ്വീപിന്റെ ചുമതലയുള്ള പ്രഭാരിയും ദേശീയ വൈസ് പ്രസിഡന്റ് കെപി അബ്ദുള്ളക്കുട്ടിയും ഇവര്‍ക്കൊപ്പം തിങ്കളാഴ്ച ചേരും. പുതിയ ഭരണപരിഷ്‌കാരങ്ങളെ ലക്ഷദ്വീപിലെ ബിജെപി ഘടകം പൂര്‍ണമായും എതിര്‍ത്തിരുന്നു. യുവമോര്‍ച്ചയിലെ ചില നേതാക്കല്‍ ഇതില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു.

ന്യൂനപക്ഷ സ്കോളർഷിപ്പ്: സിപിഎം നേതാക്കൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായം, കരുതലോടെ സർക്കാർന്യൂനപക്ഷ സ്കോളർഷിപ്പ്: സിപിഎം നേതാക്കൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായം, കരുതലോടെ സർക്കാർ

അതേസമയം, ലക്ഷദ്വീപ് വിഷയത്തില്‍ പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തപം സംരക്ഷിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടണമെന്നുമാണ് പ്രമേയത്തിന്റെ ആവശ്യം. പുതിയ അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാകും ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിക്കുക.

ഇത് ഞങ്ങളെ മണ്ടന്മാരാക്കുന്നതിന് തുല്ല്യം; കിടിലം ഫിറോസിന്റെ ശബ്ദസന്ദേശത്തിനെതിരെ പ്രേക്ഷകർഇത് ഞങ്ങളെ മണ്ടന്മാരാക്കുന്നതിന് തുല്ല്യം; കിടിലം ഫിറോസിന്റെ ശബ്ദസന്ദേശത്തിനെതിരെ പ്രേക്ഷകർ

Recommended Video

cmsvideo
പുറത്ത് നിന്ന് ആരെയും കയറ്റില്ല

English summary
Internet slows down in Lakshadweep: Resolution in Kerala Assembly today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X