Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികൾക്കുള്ള യാത്രാ വിലക്ക് നീക്കാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്ത് നൽകി ടിഎൻ പ്രതാപൻ എംപി

ദില്ലി; പ്രവാസികൾക്കുള്ള യാത്രാ വിലക്ക് നീക്കാൻ കേന്ദ്ര ഇടപെടൽ തേടി പ്രധാനമന്ത്രിക്ക് കത്ത് നൽകി ടിഎൻ പ്രതാപൻ എംപി.ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിവിധ ജി സി സി രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.കോവിഡ് പ്രതിസന്ധി മൂലമുണ്ടായ ഈ സാഹചര്യം പരിഹരിക്കാൻ നയതന്ത്ര ഇടപെടലുകൾ അനിവാര്യമാണെന്ന് എംപി കത്തിൽ പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രവാസി ഇന്ത്യക്കാർ ഏറെ പ്രധാനപ്പെട്ട ജനസമൂഹമാണ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളാണ് യാത്രാവിലക്കുകൾ മൂലം കഷ്ടതകൾ അനുഭവിക്കുന്നത്. ഏറെപേരുടെയും ഉപജീവനം അവതാളത്തിലായിരിക്കുകയാണ്. ഇത് ആയിരക്കണക്കിന് കുടുബങ്ങളെയും രാജ്യത്തിന്റെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കും.

 tnprathaapan1

ഈ വര്‍ഷത്തെ ആദ്യ സുര്യഗ്രഹണം, ചിത്രങ്ങള്‍ കാണാം

ഇന്ത്യയിൽ നിന്ന് മടങ്ങിച്ചെന്ന് ജോലിയിൽ പ്രവേശിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ പലരുടേയും വിസ കാലാവധി തീരാനിരിക്കുന്നു. ഇത് വലിയ നഷ്ടമാണ് നമുക്ക് ഉണ്ടാക്കുക.
ഇന്ത്യയിൽ വാക്സിൻ എടുത്തവർക്ക് അത് വിദേശ രാജ്യങ്ങളിൽ കൂടി സാധുത കിട്ടുന്നതിന് ഇടപെടലുകൾ വേണ്ടി വരും. വിദേശങ്ങളിൽ വാക്സിൻ എടുത്ത ആളുകളും ഏറെയുണ്ട്. വാക്സിനേറ്റ് ചെയ്തവരുടെ യാത്ര എത്രയും പെട്ടെന്ന് സൗകര്യപ്പെടുത്തേണ്ടത് ഏറെ അനിവാര്യമാണ്. നയതന്ത്ര തലങ്ങളിൽ ഇതിനുവേണ്ട ശ്രമങ്ങളുണ്ടാകണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.

യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+