പിന്നോക്ക സമുദായങ്ങളുമായി ചേര്‍ന്ന് ഭരണകൂടത്തെ നേരിടുമെന്ന് മാവോയിസ്റ്റുകള്‍
തിരുവനന്തപുരം: കേരളത്തില്‍ അനേകം മാവോയിസ്റ്റുകളുണ്ടെന്നും കേരളത്തിലെ ഭരണ കൂടത്തെ പിന്നോക്ക സമുദായങ്ങളുടെ കൂട്ട് പിടിച്ച് നേരിടുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മാവോയിസ്റ്റുകള്‍. വനിത മാവോയിസ്റ്റ് നേതാവ് അനുവാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന മാവോയിസ്റ്റ് രീതിയിലുള്ള ആക്രമണങ്ങള്‍ ഇതിനുള്ള തുടക്കം മാത്രമാണെന്നും വെളിപ്പെടുത്തലില്‍ വ്യക്തമാകുന്നു. കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ഭരണകൂടം തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും അതിനെ മറികടക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

തണ്ടര്‍ബോള്‍ട്ടിന്റെയും പൊലീസിന്റെയും ഇടപെടലുകള്‍ മുന്നോട്ടുള്ള വഴിയില്‍ വലിയ വിലങ്ങുതടിയാണ്. വിവരങ്ങള്‍ക്കായി അവരും ആശ്രയിക്കുന്നത് ജനങ്ങളെത്തന്നെയായതിനാല്‍ ഒറ്റുകാരെയും പേടിക്കണം. ഭരണകൂടത്തിന്റെ തണ്ടര്‍ബോള്‍ട്ടിന്റെ 300, 400 സേനാംഗങ്ങളെ വിന്യസിച്ച സ്ഥലത്തുപോലും ഞങ്ങള്‍ക്കു ജനങ്ങള്‍ക്കിടയിലേക്ക് പോകാനും അവരെക്കണ്ടു സംസാരിക്കാനും കഴിയുന്നുണ്ട്. ഇത് ജനങ്ങളുടെ പിന്തുണ ഒന്ന് കൊണ്ടുമാത്രമാണ്. അത് വിപുലമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
നേരത്തെ കോയമ്പത്തൂര്‍ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് ഒരു സ്ത്രീ അടക്കം 11 പേര്‍ മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ മാവോയിസ്റ്റുകളുടെ സ്വാധീനം കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചതിനു പിന്നാലെയാണ് മലയാളി വനിത നേതാവ് നേരിട്ട് അദ്യമായി ടെലിവിഷന്‍ അഭിമുഖത്തിന് തയ്യാറായത്.












Click it and Unblock the Notifications