ദിലീപിന് വേണ്ടി കണ്ണീരൊഴുക്കി എംഎൽഎ വീണ്ടും...! നടിക്ക് വേദനയെങ്കിൽ വേദനസംഹാരി കൊടുക്കൂ എന്ന്..!!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം അടക്കം നടന്നുവെങ്കിലും ഫലത്തിലത് തിരിച്ചടിയാണ് ഉണ്ടാക്കിയത്. ആര് കൈവിട്ടാലും ദിലീപിനെ കൈവിടാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ദിലീപ് വിഷയത്തില്‍ മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ പരിപാടിയില്‍ പിസി ജോര്‍ജ് ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നു.

ദിലീപിന് മുന്നിലെ പ്രധാന വെല്ലുവിളി മുന്‍ഭാര്യ...!! മഞ്ജുവിന്റെ വാക്ക് ദിലീപിന് കൊലച്ചോര്‍..!!

ദിലീപിനിട്ട് പണിയല്ലേ...മറുപണി ഉറപ്പ്..!! ഡി സിനിമാസ് പൂട്ടിച്ചവരെ വെള്ളം കുടിപ്പിക്കും !!

ദിലീപിന് വേണ്ടി വീണ്ടും

ദിലീപിന് വേണ്ടി വീണ്ടും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് ആദ്യം മുതല്‍ക്കേ ആരോപിക്കുന്നതാണ് പിസി ജോര്‍ജ് എംഎല്‍എ. ദിലീപിനെതിരെ വന്‍ ഗൂഢാലോചന നടന്നുവെന്നും പലതവണ പിസി ജോര്‍ജ് ആരോപണം ഉന്നയിക്കുകയുണ്ടായി. ഇതിന് പകരമെന്നോണം പിസി ജോര്‍ജിനും ദിലീപിനും ബിസിനസ് ബന്ധങ്ങള്‍ ഉണ്ടെന്ന ആരോപണം ഉയരുകയും ചെയ്തു.

 ആരോടും കടപ്പാടില്ല

ആരോടും കടപ്പാടില്ല

ദിലീപ് വിഷയത്തില്‍ തനിക്ക് പ്രത്യേക താല്‍പര്യങ്ങള്‍ ഒന്നുമില്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കുന്നു.തനിക്ക് ദിലീപുമായിട്ടെന്നല്ല, സിനിമാലോകത്തെ ആരുമായിട്ടും ഒരു കടപ്പാടും ഇല്ലെന്നും യാതൊരു ബന്ധവും ഇല്ലെന്നും പിസി ജോര്‍ജ് നേരെ ചൊവ്വെയില്‍ വ്യക്തമാക്കി.

കണ്ടത് ഒരു തവണ

കണ്ടത് ഒരു തവണ

ദിലീപിനെ താന്‍ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നും പിസി ജോര്‍ജ് വ്യക്തമാക്കുന്നു. ഒരു സിനിമാ ലൊക്കേഷനില്‍ വെച്ച് ഒരു സെക്കന്‍ഡ് മാത്രമാണ് കണ്ടത്. അന്ന് ഒരു ഹായ് പറഞ്ഞത് അല്ലാതെ ജീവിതത്തില്‍ മിണ്ടിയിട്ട് പോലുമില്ലെന്നും പിസി അവകാശപ്പെടുന്നു.

പോലീസും വിശ്വസിക്കുന്നില്ല

പോലീസും വിശ്വസിക്കുന്നില്ല

ദിലീപിന് വേണ്ടി നിലകൊളളുന്നതിന്റെ കാരണവും പിസി ജോര്‍ജ് വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസ് അന്വേഷണസംഘത്തില്‍ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നവര്‍ കുറവാണെന്ന് പിസി ജോര്‍ജ് അവകാശപ്പെടുന്നു.

പറഞ്ഞത് ശരിയായി

പറഞ്ഞത് ശരിയായി

കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് തെററാണ് എന്ന് വിശ്വസിക്കുന്നവരും അന്വേഷണ സംഘത്തിലുണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സ്ഥലം മാറ്റുമെന്ന് താന്‍ പറഞ്ഞത് ശരിയായെന്നും പിസി ജോര്‍ജ് പറയുന്നു.

പോലീസിന് എതിരെയും

പോലീസിന് എതിരെയും

ദിലീപിന്റെ ജാമ്യാപേക്ഷയ്‌ക്കെതിരെ കോടതിയില്‍ പോലീസ് സ്വീകരിച്ച നിലപാടിനേയും പിസി ജോര്‍ജ് വിമര്‍ശിക്കുന്നു. നിര്‍ഭയയേക്കാള്‍ ക്രൂരമായാണ് സിനിമാ നടിയെ പീഡിപ്പിച്ചത് എന്നും അതിനാല്‍ അന്വേഷിക്കാന്‍ സമയം വേണം എന്നുമാണ് പോലീസ് പറഞ്ഞത്. ഇത് ദിലീപിന് ജാമ്യം കിട്ടുമോ എന്ന് ഭയന്നാട്ടാണ് എന്നും പിസി പറയുന്നു.

അപമാനിച്ച് വീണ്ടും

അപമാനിച്ച് വീണ്ടും

നടിയെ അപമാനിക്കുന്ന തരത്തില്‍ പിസി ജോര്‍ജ് വീണ്ടും പ്രസ്താവന നടത്തുകയും ചെയ്യുന്നു. നിര്‍ഭയയേക്കാള്‍ ക്രൂരമായി നടി പീഡിപ്പിക്കപ്പെട്ടു എങ്കില്‍ ആ കൊച്ചെങ്ങെനെ രണ്ടാം ദിവസം സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത് എന്ന് പിസി ജോര്‍ജ് വീണ്ടും ചോദിക്കുന്നു.

വേദനസംഹാരി കൊടുക്കൂ

വേദനസംഹാരി കൊടുക്കൂ

ഉത്തരവാദപ്പെട്ട ഒരു എംഎല്‍എ എന്ന നിലയ്ക്ക് ഇത്തരം പ്രസ്താവനകള്‍ ഇരയായ നടിയെ വേദനിപ്പിക്കില്ലേ എന്ന അവതാരക ജോണി ലൂക്കോസിന്റെ ചോദ്യത്തിന് പിസി ജോര്‍ജ് നല്‍കിയ മറുപടി തികച്ചും ലജ്ജാകരമാണ്. നടിക്ക് വേദനയെങ്കില്‍ വേദനസംഹാരി കൊടുക്കൂ എന്നായിരുന്നു പിസി ജോര്‍ജിന്റെ മറുപടി.

നടിമാരെ ആദരിക്കേണ്ട കാര്യമില്ല

നടിമാരെ ആദരിക്കേണ്ട കാര്യമില്ല

ക്രൂരമായി ആക്രമിക്കപ്പെട്ട ശേഷവും ധൈര്യപൂര്‍വ്വം ജോലിക്ക് പോയ നടിയെ താങ്കള്‍ ഒന്നഭിന്ദിക്കുക പോലും ചെയ്യുന്നില്ലല്ലോ എന്ന ചോദ്യത്തിന് സിനിമാ നടിമാരെ ആദരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും പിസി ജോര്‍ജ് എംഎല്‍എ മറുപടി പറയുന്നു. നടിയെ തനിക്ക് വളരെ ഇഷ്ടമാണെന്നും അതിനിടെ പറയുന്നുണ്ട്.

തെളിയിക്കാനായില്ലെന്ന്

തെളിയിക്കാനായില്ലെന്ന്

നിര്‍ഭയയേക്കാള്‍ ഭീകരമായി പീഡിപ്പിച്ചു എന്ന് പോലീസ് പറയുന്നതാണ് തനിക്ക് അവിശ്വാസമുണ്ടാക്കുന്നതെന്നും പിസി ജോര്‍ജ് പറയുന്നു. ദിലീപിന്റെ പേരില്‍ 19 തെളിവുണ്ടെന്ന് പറയുമ്പോഴും അതിലൊന്ന് പോലും ജനത്തിന് മുന്നില്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും പിസി ജോര്‍ജ് പറയുന്നു.

English summary
PC George MLA supports Dileep again in an Interview
Please Wait while comments are loading...