കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസഹിഷ്ണുതയ്‌ക്കെതിരെ മനുഷ്യ സംഗമം, ഫാസിസത്തിനെതിരെ ഇവര്‍ക്കു പറയാനുള്ളത്

  • By Siniya
Google Oneindia Malayalam News

കൊച്ചി: ഇന്ത്യയില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കും മത വര്‍ഗീയ ഫാസിസ്റ്റ് പ്രവണതകള്‍ക്കും എതിരെ കേരളത്തിലെ ജനങ്ങള്‍ മനുഷ്യ സംഗമം സംഘടിപ്പിക്കുന്നു. നാല്‍പതോളം സംഘടനകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുടെ സംഗമം കൂടിയാണ് കൊച്ചിയില്‍ നടക്കുന്ന മനുഷ്യ സംഗമെന്ന് സംഘാടകര്‍ അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങളിലായി എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന മനുഷ്യ സംഗമത്തില്‍ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കും. വെള്ളിയാഴ്ച വൈകുന്നേരം രാജേന്ദ്ര മൈതാനത്തു നിന്നാരംഭിക്കുന്ന ഫ്രീഡം വാക്കോടെ പരിപാടിക്ക് തുടക്കമാവും.

manmeet

ഡോ. പി എം ഭാര്‍ഗ്ഗവ, അഭയ് സാഹു, കോവന്‍,ലീന മണിമേഖല, സച്ചിദാന്ദന്‍, ആനന്ദ്, ഷഹബാസ് അമന്‍, റിമ കല്ലിങ്കല്‍, രാജീവ് രവി, എം എ ബേബി, കാനം രാജേന്ദ്രന്‍, സി കെ ജാനു, സലിം കുമാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

English summary
intolerance, man meet at kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X