കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍ടിയുസി യുടെ ഫ് ളക്‌സ് ബോര്‍ഡില്‍ തൊട്ടാല്‍ അപ്പോള്‍ കാണാം

  • By Gokul
Google Oneindia Malayalam News

കൊല്ലം: പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഫ് ളക്സ് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ സമീപനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി തന്നെയാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആദ്യം രംഗത്തെത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച സംസ്ഥാന ഐന്‍ടിയുസി പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ പരോക്ഷമായി എതിര്‍ക്കുകയും ചെയ്തു. ഫ് ളക്‌സ് നിരോധനത്തിന് പിന്നില്‍ വിഎം സുധീരനാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ചന്ദ്രശേഖരന്‍ സര്‍ക്കാരിനെതിരെയും സുധീരനെതിരെയും രംഗത്തെത്തിയിരിക്കുന്നത്.

oommen-chandy

മുഖ്യമന്ത്രിയെപ്പോലെ ഒരു നേതാവില്‍ നിന്നും ഇത്തരത്തില്‍ ഒരു തീരുമാനം പ്രതീക്ഷിച്ചില്ലെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ഫ് ളക്‌സ് വ്യവസായ മേഖലയില്‍ അഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ഇവരെയെല്ലാം തീരുമാനം കാര്യമായി ബാധിക്കുമെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി. മാത്രമല്ല, ഫ് ളക്‌സ് നശിപ്പിക്കുന്നതിനിടയില്‍ ഐഎന്‍ടിയുസിയുടെ ഫ് ളക്‌സ് ബോര്‍ഡില്‍ തൊട്ടാല്‍ പ്രതിഷേധിക്കുമെന്ന മുന്നറിയിപ്പ് നല്‍കാനും ചന്ദ്രശേഖരന്‍ മടിച്ചില്ല.

എതെങ്കിലും വ്യക്തിയുടെ അഭിപ്രായമോ ഈഗോയോ അല്ല സര്‍ക്കാര്‍ തീരുമാനമായി നടപ്പിലാക്കേണ്ടതെന്ന് എൈന്‍ടിയുസി നേതാവ് സുധീരനെ ലക്ഷ്യമാക്കി പറഞ്ഞു. മദ്യ നിരോധനത്തിനെതിരെയും അദ്ദേഹം സുധീരനെ വിമര്‍ശിക്കകയുണ്ടായി. ചിലരുടെ പിടിവാശികൊണ്ട് ഒറ്റയടിക്ക് ഒഴിവാക്കേണ്ട ഒന്നല്ല മദ്യമെന്ന് ചന്ദ്രശേഖരന്‍ പറയുന്നു.

English summary
Flex ban; INTUC Chief comes against Oommen Chandy and VM Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X