Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു സഹായവും ചെയ്തില്ല , ഉമ്മന്‍ചാണ്ടിക്കും കോട്ടയം ഡിസിസിക്കുമെതിരെ രൂക്ഷ വിമര്‍ശനം

ഉന്നത സ്ഥാനത്തിരുന്നവര്‍ ഇപ്പോള്‍ സംഘടനയുമായി സഹകരിക്കുന്നില്ലെന്ന് ചന്ദ്രശേഖരന്‍ പറയുന്നു.

കോട്ടയം: ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതൃത്വം സഹായിച്ചിരുന്നില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. കോട്ടയം ഡിസിയും ഉമ്മന്‍ചാണ്ടിയും സംഘടനയെ യാതൊരു തരത്തിലും സഹായിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഉന്നത സ്ഥാനത്തിരുന്നവര്‍ ഇപ്പോള്‍ സംഘടനയുമായി സഹകരിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയിട്ടുള്ളത്.

വലിയ സ്ഥാനങ്ങളിലിരുന്നവര്‍ ഐഎന്‍ടിസിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണ് അദ്ദേഹം ലക്ഷ്യം വെച്ചത്. ഐഎന്‍ടിയുസി യുടെ ജാഥയ്ക്ക് കോട്ടയം ഡിസിസി പ്രസിഡന്റ് പിന്തുണ നല്‍കുന്നില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. സംഘടനയുടെ ജാഥയില്‍ നിന്നും ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ വിട്ടുനിന്നിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Oommen Chandy

സംഘടനയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളിലും ഡിസിസി പ്രസിഡന്റ് സഹകരിക്കുന്നില്ലെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് സംഘടനയുടെ പരിപാടികളില്‍ നിന്നും ഉമ്മന്‍ചാണ്ടി വിട്ടുനില്‍ക്കുന്നതെന്ന് മനസിലാവുന്നില്ല. ജാഥയുടെ ഉദ്ഘാടനത്തിന് വിളിച്ചപ്പോഴും ഉമ്മന്‍ചാണ്ടി പങ്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+