'തെരഞ്ഞെടുപ്പ് സമയം ഒറ്റ നേതാക്കന്മാരെ ഇവിടെ കാണില്ല'; വിഡി സതീശനെതിരെ തിരിച്ചടിച്ച് ഐഎന്‍ടിയുസി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ ഐഎന്‍ടിയുസി പ്രതിഷേധിച്ച് രംഗത്ത്. ചങ്ങനാശ്ശേരിയിൽ ആണ് ഐഎന്‍ടിയുസിയുടെ പ്രതിഷേധം നടന്നത്. ഐഎന്‍ടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പരാമർശം നടത്തിയിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ഈ പരാമർശത്തിന് എതിരെയാണ് തൊഴിലാളികൾ പ്രതിഷേധിച്ച് രംഗത്തെത്തിയത്. 'ഇവിടെ തെരഞ്ഞെടുപ്പ് ഉണ്ടാകുമ്പോൾ പോസ്റ്റര്‍ ഒട്ടിക്കാനും കൊടി പിടിക്കാനും ഐഎന്‍ടിയുസിക്കാർ മാത്രമാണ് ഉളളത്.

ഒറ്റ നേതാക്കന്മാരെ പോലും ഇവിടെ കാണില്ല എന്നായിരുന്നു ഐഎന്‍ടിയുസി പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞ പ്രസ്താന പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരും. ഐഎന്‍ടിയുസി എന്നത് കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന ഒരു തൊഴിലാളി സംഘടന ആണ്. 18 ലക്ഷത്തോളം തൊഴിലാളികള്‍ കേരളത്തില്‍ മാത്രം സംഘടനയിൽ ഉണ്ട്. അത്തരത്തിലുളള ഈ പ്രസ്ഥാനത്തെ തള്ളി പറഞ്ഞാല്‍ സഹിക്കാൻ കഴിയില്ല എന്നും ഐഎന്‍ടിയുസി പ്രതിനിധികള്‍ വ്യക്തമാക്കി.
ഞങ്ങൾ പ്രതിഷേധിക്കുന്നു എന്ന് കരുതി ഇവിടുളള ആരും തന്നെ കോണ്‍ഗ്രസ് വിട്ട് പോകാൻ താൽപര്യപ്പെടുന്നില്ല. ഞങ്ങളില്‍ ഓടുന്നതും കോണ്‍ഗ്രസ് രക്തമാണ്. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയട്ടെ ഞങ്ങളുടെയും കുടുംബത്തിന്റെയും വോട്ട് വേണ്ടെന്ന്. പ്രതിപക്ഷ നേതാവിന്റെ ഈ പ്രസ്താവന പിന്‍വലിച്ചില്ല എങ്കിൽ ഇനിയുളള പ്രതിഷേധത്തിന്റെ രൂപം മാറും എന്നും ഐഎന്‍ടിയുസി വ്യക്തമാക്കി.
അതേസമയം, ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷക സംഘടനയല്ലെന്ന് ഇക്കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. ദേശീയ തൊഴിലാളി പണിമുടക്കിന്റെ പ്രതികരണം എന്ന നിലയ്ക്കായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഈ പ്രതികരണം.
'ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടന അല്ല. എന്നാൽ കോൺഗ്രസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. പണിമുടക്ക് വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് കൃത്യമായും ഐ എൻ ടി യു സിയോട് നേരിട്ട് അറിയിക്കും. വ്യക്തികളുടെ സ്വാതന്ത്ര്യങ്ങൾ നിഷേധിക്കാൻ കഴിയില്ല. ജനങ്ങളുടെ കരണത്ത് അടിക്കാൻ ഇവിടെ ആർക്കും അവകാശമില്ല. വ്യക്തികൾ ജോലിക്ക് പോകണ്ട എന്നും പുറത്തിറങ്ങരുത് എന്നും പറയാൻ ആർക്കും അവകാശം ഇല്ല. കോണ്‍ഗ്രസ് പറയുന്നത് സംഘടന കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ല' എന്നായിരുന്നു സതീശൻ വ്യക്തമാക്കിയിരുന്നത്.
ഐ എൻ ടി യു സിയില്‍ കോണ്‍ഗ്രസ് അനുഭാവികള്‍ കൂടുതല്‍ ഉണ്ട്. ഇത് വസ്തുത ആണ്. എന്നാൽ, അവര്‍ കൂടി പങ്കാളികളായ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ രീതി ആയിരുന്നു. കോണ്‍ഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കാൽ താൽപര്യം കാണിക്കില്ല. ഈ വിഷയത്തിൽ കോൺഗ്രസിന് എതിർ അഭിപ്രായം ആണുളളത്. ഏത് ട്രേഡ് യൂണിയന്‍ ആയാലും ഇത്തരം പ്രവണത അംഗീകരിക്കാന്‍ കഴിയില്ല എന്നും പ്രതിപക്ഷ നേതാവ് സതീശൻ വ്യക്തമാക്കിയിരുന്നു. ഈ പരാമർശത്തിന് എതിരെ പ്രതിഷേധിച്ചാണ് ഇപ്പോൾ ഐഎന്‍ടിയുസി രംഗത്ത് എത്തിയിരിക്കുന്നത്.












Click it and Unblock the Notifications