Get Updates
Get notified of breaking news, exclusive insights, and must-see stories!

അദാനി ഒരുപടി മുന്നില്‍; ലുലു ഗ്രൂപ്പും മലബാര്‍ ഗ്രൂപ്പും ആവേശം കൂട്ടി... ഒടുവില്‍ 1.53 ലക്ഷം കോടി

കൊച്ചി: കേരളത്തിന്റെ നവ വികസന മുന്നേറ്റത്തിന് അടിത്തറ ശക്തമാക്കി ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി. രണ്ട് ദിവസവമായി കൊച്ചിയില്‍ നടന്ന പരിപാടിയില്‍ 1.53 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപ താല്‍പ്പര്യമാണ് വിവിധ കമ്പനികള്‍ അറിയിച്ചത്. കേരളത്തിലും പുറത്തുമുള്ള 374 കമ്പനികള്‍ താല്‍പ്പര്യം അറിയിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

കരണ്‍ അദാനിയാണ് ഏറ്റവും വലിയ നിക്ഷേപ വാഗ്ദാനം നല്‍കിയിരിക്കുന്നത്. 30000 കോടി രൂപയാണ് ഇവരുടെ വാഗ്ദാനം. ഹൈലൈറ്റ് ഗ്രൂപ്പ് 10000 കോടി രൂപയും. എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് 5000 കോടി, മൂന്ന് പദ്ധതികളിലായി മലബാര്‍ ഗ്രൂപ്പ് 3000 കോടി, ശ്രീ അവന്തിക ഇന്റര്‍നാഷണല്‍ ലിമിറ്റഡ് 4300 കോടി എന്നീ വാഗ്ദാനങ്ങളും എടുത്തു പറയേണ്ടതാണ്.

invest kerala summit

അഞ്ച് വര്‍ഷത്തിനകമാണ് ഹൈലേറ്റ് ഗ്രൂപ്പ് 10000 കോടി നിക്ഷേപിക്കുക. ഇതുവഴി കേരളത്തില്‍ 70000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ബന്ധപ്പെട്ട താല്‍പ്പര്യപത്രം മന്ത്രി രാജീവിന് കമ്പനി സിഇഒ അജില്‍ മുഹമ്മദ് കൈമാറി. ഐടി പാര്‍ക്ക്, ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, വേള്‍ഡ് ട്രേഡ് സെന്റര്‍, ഷോപ്പിങ് മാള്‍ തുടങ്ങിയ മേഖലകളിലാകും കമ്പനിയുടെ നിക്ഷേപം.

66 കമ്പനികള്‍ 500 കോടി രൂപയ്ക്ക് മുകളിലാണ് സംസ്ഥാനത്ത് നിക്ഷേപം നടത്തുക. ദുബായ് ആസ്ഥാനമായുള്ള ഷറഫ് ഗ്രൂപ്പ് ലോജിസ്റ്റിക്‌സ് മേഖലയില്‍ 5000 കോടി നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ വികസിപ്പിക്കാന്‍ 24 ഐടി കമ്പനികള്‍ സന്നദ്ധത അറിയിച്ചു. ഇതിലൂടെ 8500 കോടി രൂപയുടെ നിക്ഷേപം കൂടി ലഭിക്കുകയും 60000 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു.

കൊച്ചിയില്‍ ബോട്ട് നിര്‍മാണ യൂണിറ്റ് തുടങ്ങാനാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ആര്‍ട്‌സണ്‍ കമ്പനിയുടെ ആലോചന. മലബാള്‍ സിമന്റ്‌സുമായി സഹകരിച്ച് 300 കോടിയുടെ പദ്ധതിക്ക് താല്‍പ്പര്യ പത്രം ഒപ്പിട്ടുകഴിഞ്ഞു. 100 ടണ്ണില്‍ താഴെ ഭാരമുള്ള ബോട്ടുകളാണ് നിര്‍മിക്കുക എന്ന് രണ്ട് കമ്പനികളുടെയും പ്രതിനിധികള്‍ അറിയിച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് മലബാര്‍ സിമന്റ്‌സ് പാട്ടത്തിന് എടുത്ത സ്ഥലത്താകും യൂണിറ്റ് തുടങ്ങുക.

ഐടി, റീട്ടേയ്ല്‍, ഫിനാന്‍സ് മേഖലയിലായിരിക്കും ലുലു ഗ്രൂപ്പിന്റെ പ്രധാന നിക്ഷേപങ്ങള്‍. കളമശേരിയില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. ഐടി ടവറുകള്‍ മൂന്ന് മാസത്തിനകവും. പെരിന്തല്‍മണ്ണ, കാസര്‍കോട്, തൃശൂര്‍, തിരൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ലുലുവിന്റെ മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും വരും. 15000 പേര്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് ലുലു ഗ്രൂപ്പിന്റെ പ്രതീക്ഷ.

നിക്ഷേപക സംഗമം വലയി വിജയകരമായിരുന്നു എന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. സമാനമായ ഉച്ചകോടി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്താനാണ് ഇനി സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഓരോ വര്‍ഷവും നടത്തണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി രാജീവ് സൂചിപ്പിച്ചു. നിക്ഷേപ സംഗമത്തോടുള്ള എല്ലാവരുടെയും മനോഭാവം മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+