കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 72കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ അന്വേഷണം പാതിവഴിയില്‍ നിലച്ചു

  • By Desk
Google Oneindia Malayalam News

മഞ്ചേശ്വരം: ബട്ടിപ്പദവിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 72കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ അന്വേഷണം പാതി വഴിയില്‍ നിലച്ചതായി ആക്ഷേപം. മൂന്ന് മാസം മുമ്പാണ് മഞ്ചേശ്വരം എസ്.ഐ ഇ അനൂപ് കുമാറും സംഘവും നടത്തിയ പരിശോധനക്കിടെ വില്‍പ്പനക്കായി സൂക്ഷിച്ച 72 കിലോ കഞ്ചാവ് കണ്ടെത്തിയത്.

പീഡനക്കേസ് പ്രതികൾക്ക് പോലീസ് സംരക്ഷണം; അന്വേഷണം നടത്താന്‍ ജില്ലാപോലീസ് മേധാവിയുടെ ഉത്തരവ്പീഡനക്കേസ് പ്രതികൾക്ക് പോലീസ് സംരക്ഷണം; അന്വേഷണം നടത്താന്‍ ജില്ലാപോലീസ് മേധാവിയുടെ ഉത്തരവ്

അന്വേഷണം ഉടന്‍ തന്നെ കാസര്‍കോട് നാര്‍ക്കോട്ടിക് സെല്ലിന് കൈമാറിയിരുന്നു. മൂന്നും രണ്ടും കിലോകളുടെ പാക്കറ്റുകളിലാക്കി എട്ട് ബാഗുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എട്ടു കേന്ദ്രങ്ങളിലേക്ക് വില്‍പ്പന നടത്തുന്നതിനായാണ് ഇവ സൂക്ഷിച്ചതെന്നാണ് നിഗമനം. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

kanjav

എന്നാല്‍ ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കഞ്ചാവ് വില്‍പ്പനക്കാരടക്കം അമ്പതോളം പേരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പുണ്ടാക്കാനായില്ല. ഇതോടെയാണ് അന്വേഷണം നിലച്ചത്. അതേ സമയം ഉപ്പളയിലെ ഒരു കഞ്ചാവ് മാഫിയാ തലവന്‍ ഗള്‍ഫിലേക്ക് മുങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇയാളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്.

English summary
investigation about 72 kilo ganja found in forest case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X