എംഎല്‍എയുടെ വാട്ടര്‍ തീം പാര്ക്കിന് പൂട്ട് വീഴുമോ ? അന്വേഷണത്തിന് ഉത്തരവ്!! ഗുരുതര ആരോപണങ്ങള്‍...
ജില്ലാ കലക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലാ കലക്ടറാണ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്.

ഡെപ്യൂട്ടി കലക്ടറുടെ കീഴിലുള്ള സംഘത്തില്‍ ടൗണ്‍ പ്ലാനിങ് വിഭാഗം, ദുരന്ത നിവാരണ വിഭാഗം, ഫയര്‍ഫോഴ്സ് എന്നിവയിലെ ഉദ്യോഗസ്ഥരുമുണ്ട്. ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ വനം വകുപ്പും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം മതിയായ അനുമതികള്‍ വാങ്ങിയിട്ടാണോയെന്നാണ് അന്വേഷിക്കുന്നത്. വാട്ടര്‍ തീം പാര്‍ക്ക് വന്ന ശേഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതേക്കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കും.

ഗുരുതരമായ പിഴവുകള്‍ വരുത്തിയാണ് അന്‍വര്‍ എംഎല്‍എ ഇവിടെ വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നത്. പരിസ്ഥിതിലോല പ്രദേശമായ കക്കാടംപൊയിലില്‍ കുന്നുകള്‍ ഇടിച്ചുനിരത്തിയാണ് നിര്‍മാണം നടത്തിയതെന്നും തീം പാര്ക്കിന് മതിയായ അനുമതികള്‍ വാങ്ങിയിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications