കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് വെറും പരൽമീൻ?സ്രാവുകൾ ഉന്നത രാഷ്ട്രീയ നേതാക്കൾ!കേന്ദ്ര ഏജൻസികൾ ആരെയും വിടില്ല,ആ യുവനേതാവ്...

മദ്ധ്യകേരളത്തിലെ ഒരു യുവ നേതാവടക്കം രാഷ്ട്രീയ രംഗത്തെ പലരും സംശയത്തിന്റെ നിഴലിലാണെന്നും സൂചനയുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളിലേക്കും നീളുന്നു. കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചത്.

മലപ്പുറത്ത് കഞ്ചാവുമായി വീട്ടമ്മ പിടിയിൽ! ആൾ ചില്ലറക്കാരിയല്ല! ഭർത്താവിനും മകനും ഒരു കൈസഹായം മാത്രംമലപ്പുറത്ത് കഞ്ചാവുമായി വീട്ടമ്മ പിടിയിൽ! ആൾ ചില്ലറക്കാരിയല്ല! ഭർത്താവിനും മകനും ഒരു കൈസഹായം മാത്രം

ചാത്തൻസ്വാമി ക്ഷേത്രത്തിലെ 'ചാത്തൻ' പൂജാരി!സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കും,കുട്ടികളുണ്ടാകാൻ സഹായം ചാത്തൻസ്വാമി ക്ഷേത്രത്തിലെ 'ചാത്തൻ' പൂജാരി!സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കും,കുട്ടികളുണ്ടാകാൻ സഹായം

പ്രധാനമായും ദിലീപിന്റെ സ്വത്തുക്കളെ സംബന്ധിച്ചും മറ്റു പണമിടപാടുകളെക്കുറിച്ചുമാണ് സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി അന്വേഷണിച്ചിരുന്നു. ഈ അന്വേഷണമാണ് ഇപ്പോൾ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളിലേക്കും നീളുന്നത്. മദ്ധ്യകേരളത്തിലെ ഒരു യുവ നേതാവടക്കം രാഷ്ട്രീയ രംഗത്തെ പലരും സംശയത്തിന്റെ നിഴലിലാണെന്നും സൂചനയുണ്ട്. ഈ നിലയ്ക്ക് അന്വേഷണം പുരോഗമിച്ചാൽ രാഷ്ട്രീയ രംഗത്തെ പല ഉന്നതരിലേക്കും എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി...

സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി...

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചത്.

യുവ നേതാവിലേക്ക്...

യുവ നേതാവിലേക്ക്...

കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ആരംഭിച്ച അന്വേഷണം കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളിലേക്കും നീളുമെന്നാണ് സൂചന. മദ്ധ്യകേരളത്തിലെ പ്രമുഖനായ യുവനേതാവടക്കം പലരും അന്വേഷണ സംഘത്തിന്റെ സംശയത്തിലാണെന്നും റിപ്പോർട്ടുണ്ട്.

സ്ഥലം വാങ്ങിക്കൂട്ടി...

സ്ഥലം വാങ്ങിക്കൂട്ടി...

സംശയത്തിന്റെ നിഴലിലുള്ള ഈ യുവനേതാവ്, സിനിമാ രംഗത്തെ പലർക്കും വേണ്ടി പലയിടത്തായി സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഹൈറേഞ്ചിൽ...

ഹൈറേഞ്ചിൽ...

കേരളത്തിന്റെ മലയോര മേഖലകളിലാണ് മിക്കവർക്കും വേണ്ടി ഭൂമി വാങ്ങിയിട്ടുള്ളത്. ഇതിൽ മിക്കതും ഇവരുടെ വരുമാന രേഖകളുമായി പൊരുത്തപ്പെടുന്നതല്ല.

മൊഴികൾ ലഭിക്കണം...

മൊഴികൾ ലഭിക്കണം...

എന്നാൽ പോലീസിന്റെ കൈയിൽ നിന്നും മൊഴികൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാലേ അന്വേഷണത്തിൽ പുരോഗതിയുണ്ടാകുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

സാമ്പത്തിക ഇടപാടുകൾ മാത്രം....

സാമ്പത്തിക ഇടപാടുകൾ മാത്രം....

പോലീസിന്റെ കൈവശമുള്ള കേസ് ഡയറിയോ മറ്റ് വിശദാംശങ്ങളോ തങ്ങൾക്ക് ആവശ്യമില്ലെന്ന് സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പോലീസിന്റെ
കൈവശമുള്ള വിവരങ്ങൾ മാത്രമാണ് ആവശ്യമുള്ളത്.

നിയമതടസമെന്ന്...

നിയമതടസമെന്ന്...

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പോലീസിനോട് ചോദിച്ചെങ്കിലും, അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിന് നിയമതടസമുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

താരനിശകളും...

താരനിശകളും...

അടുത്തിടെ നടന്ന പല താരനിശകളെക്കുറിച്ചും സാമ്പത്തിക കുറ്റാന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടെല്ലാം വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് സൂചന.

അന്വേഷണം തുടരും...

അന്വേഷണം തുടരും...

നടിയെ ആക്രമിച്ച കേസിൽ പോലീസ് അന്വേഷണം പൂർത്തിയായാലും, ദിലീപിനെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയുടെ അന്വേഷണം തുടരാനാണ് സാദ്ധ്യത.

English summary
investigation about dileep's financial deals is going on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X