ഒടുവില്‍ തോമസ് ചാണ്ടി ശരിക്കും കുടുങ്ങി... അന്വേഷണം പ്രഖ്യാപിച്ചു, അടുത്തത് രാജി ?
റവന്യു മന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
തിരുവനന്തപുരം: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടിക്കെതിരേ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മാത്തൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമി കൈയേറിയെന്ന പരാതിയിലാണ് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
തോമസ് ചാണ്ടിയും കുടുംബവും ദേവസ്വത്തിന്റെ ഭൂമി കൈയേറിയെന്നാണ് ആരോപണം. ലാന്‍ഡ് ബോര്‍ഡ് ഡയറക്ടര്‍ സി ലതയ്ക്കാണ് തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്. രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

തോമസ ചാണ്ടി ഭൂമി കൈയേറിയെന്ന് മാത്തൂര്‍ ദേവസ്വനം നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. റവന്യു വകുപ്പിനോട് ഇതില്‍ അന്വേഷണം നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു. പക്ഷെ പരാതിയില്‍ അന്വേഷണം നടത്താന്‍ റവന്യു വകുപ്പ് താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് ആരോപിക്കുകയുണ്ടായി. തുടര്‍ന്നാണ് രേഖകള്‍ ഉണ്ടോയെന്ന് റവന്യു മന്ത്രി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചത്. തുടര്‍ന്നു തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച രേഖകള്‍ ദേവസ്വം ബോര്‍ഡ് ചന്ദ്രശേഖരന് കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടത്.












Click it and Unblock the Notifications